മഹാപ്രളയം; കേരളത്തിന് 2500 കോടിയുടെ അധിക സഹായം നൽകി കേന്ദ്ര സർക്കാർ..!!

16

ഏറെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾ അവസാനം ഫലം കൊണ്ടിരിക്കുകയാണ്, മഹാ പ്രളയം നേരിട്ട കേരളത്തിന് കൈത്താങ്ങായി കേന്ദ്രം 600 കോടിക്ക് പുറമെ 2500 കോടി രൂപയുടെ സഹായം കൂടി നൽകുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ കിട്ടിയത് 2683.18 കോടി രൂപയാണ്. 31000 കോടി രൂപയാണ് കേരളത്തിന്റെ പുനര്നിര്മാണത്തിന് വേണ്ടി വരുന്നത് എന്നാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പറഞ്ഞത്. 26000 രൂപയുടെ നാശഷ്ടമാണ് കേരളത്തിന് പ്രളയം മൂലം ഉണ്ടായത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനത്തിൽ ആണ് 2500 കോടി നൽകുന്നത്. മന്ത്രിതല സമിതിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.