ഒടിയൻ മാണിക്യനെ തടിയിൽ തീർത്ത രാമു; പക്ഷെ ഒരു സങ്കടം മാത്രം ബാക്കി..!!

77

കടുത്ത മോഹൻലാൽ ആരാധകൻ ആണ് ചെറായി അയ്യമ്പിള്ളി സ്വദേശിയായ രാമു. പരമ്പരാഗത കൊതുപണിക്കാരൻ ആണ് രാമു, 24 വർഷമായി കൊത്തു ജോലികൾ ചെയ്യുന്ന രാമു, ആളുകൾക്ക് ആവശ്യാനുണസരണം പാഴ്ത്തടികളിൽ കൊത്തു പണികളും, പ്രതിമകളും ചെയ്‌തു കൊടുക്കും, നിരവധി അവാർഡുകൾ നേടിയ ഈ പ്രതിഭ മോഹൻലാലിന്റെ ഒടിയൻ മാണിക്യന്റെ പ്രതിമ മരത്തിൽ തീർത്താണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.

ഒന്നര മാസത്തെ പരിശ്രമം കൊണ്ടു ഓടിയൻ മാണിക്യനെ മരത്തിൽ ആവാഹിച്ചു, ആ പ്രതിമ ലാലേട്ടന്, തന്റെ ആരാധനാ ദൈവത്തിന് നേരിട്ട് കൈമാറണം എന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം.

അതോടൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി എന്നിവരുടെയും പ്രതിമ നിർമാണത്തിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. മരങ്ങൾ കൊണ്ടുള്ള പ്രതിമയുടെ ഒരു മ്യുസിയം തുടങ്ങണം എന്ന് തന്നെയാണ് ജീവിത ദുരിതങ്ങളിൽ മുന്നേറുന്ന ഈ കലാകാരന്റെ ആഗ്രഹം.