ലാലേട്ടന്റെ ആ ചോദ്യം മനസ്സിൽ തട്ടി; മോഹൻലാലിന്റെ ലോക്ക് ഡൗൺ ഫോൺവിളിയെ കുറിച്ച് ബാല..!!

42

കൊറോണ മൂലം അപ്രതീഷിതമായ ലോക്ക് ഡൌൺ രാജ്യ വ്യാപകമായി ആദ്യ ഘട്ടം പ്രഖ്യാപിച്ചപ്പോൾ നിങ്ങൾ എവിടെയാണോ അവിടെ തന്നെ നിൽക്കാൻ ആയിരുന്നു സർക്കാർ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടത്.

സിനിമ മേഖലയിൽ അടക്കമുള്ള താരങ്ങൾ പലരും ഇപ്പോൾ പലയിടത്തായി കുടുംബത്തോടൊപ്പം അല്ലാതെയും കുടുങ്ങി കിടക്കുകയാണ്. മലയാള സിനിമയിലെ താരരാജാവ് ആയ മോഹൻലാൽ ഇപ്പോൾ ചെന്നൈയിൽ ആണ്.

മലയാളത്തിലെ താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് കൂടി ആയ മോഹൻലാൽ. എന്നാൽ വീട്ടിൽ ഇരിക്കുമ്പോഴും സഹപ്രവർത്തകരുടെ സുഖ വിശേഷങ്ങൾ അറിയാൻ വിളിക്കുന്നുണ്ട്. തനിക്ക് മോഹൻലാലിന്റെ ഫോൺ കാൾ വന്നതിന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ബാല ഇപ്പോൾ..

ബാലയുടെ അച്ഛനും അമ്മയും എവിടെയാണെന്നായിരുന്നു മോഹൻലാൽ ചോദിച്ചത്. അത് തന്റെ മനസ്സിനെ സപ്ര്ശിച്ചു എന്നും അവര്‍ സുഖമായി ഇരിക്കുന്നോ എന്നും കൂടി അദ്ദേഹം ചോദിച്ചപ്പോൾ തന്റെ മനസ്സിലെ വികാരം തന്നെയാണ് അദ്ദേഹത്തിന്റെ ചോദ്യത്തിലൂടെ പുറത്തു വന്നതെന്നും തോന്നി എന്നും ബാല പറയുന്നു.

പ്രായമായ തന്റെ അച്ഛനും അമ്മയും ചെന്നൈയിൽ ഒറ്റയ്ക്കുള്ളപ്പോൾ ലാലേട്ടൻ വിളിച്ചത്  തനിക്ക് ഒരുപാട് ശക്തി നല്‍കിയെന്നും മനസിലുള്ള പേടിയും വിഷമവും മാറിയെന്നും ബാല പറഞ്ഞു.