ന്യൂസ്‌പേപ്പർ സാരിയിൽ ഒരു സുന്ദരിടെക്കി; സോഷ്യൽ മീഡിയ തിരയുന്ന ഗ്ലാമർ താരം എവിടെ ഉണ്ട്..!!

137

ലോക്ക് ഡൗൺ കാലത്തിൽ എന്തൊക്കെ വീട്ടിൽ ഇരുന്നു ചെയ്യാൻ എന്നുള്ള കണ്ടെത്തലുകൾ നടത്തുകയാണ് പലരും. കേക്ക് ഉണ്ടാക്കുകയും ഡാൻസ് ചെയ്യുകയും മറ്റും ചെയ്യുന്ന ആളുകൾ ഇടയിൽ തിരുവനന്തപുരത്ത് നിന്നും ഉള്ള ഈ ടെക്കി വ്യത്യസ്ത ആകുകയാണ്.

ലോക്ക് ഡൌൺ ആണെങ്കിൽ കൂടിയും സോഫ്റ്റ്‌വെയർ എഞ്ചിനീയർന്മാർ വീട്ടിൽ തന്നെ ജോലി ചെയ്യുക ആണ്. 5 ദിവസം ജോലി ചെയ്താലും ബാക്കി അവധി ദിവസങ്ങളിലും വീട്ടിൽ തന്നെ ഇരിക്കുമ്പോൾ എന്ത് ചെയ്യണം എന്നുള്ള ചിന്ത തന്നെയാണ് ഇങ്ങനെ ഒരു അടിപൊളി കാര്യം ചെയ്യാൻ തീരുമാനിച്ചത് തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന മെറിൻ മറിയം മാത്യുസ് ആണ്.

കൊച്ചു കുട്ടികൾക്ക് ഉള്ള പേപ്പർ കുപ്പായങ്ങളാണ് ആദ്യം സോഷ്യൽ മീഡിയയിൽ എത്തിയത് എങ്കിൽ കൂടിയും തുടർന്ന് എന്തുകൊണ്ട് അതിൽ കൂടി ഒരു സാരി ചെയ്യാം എന്നുള്ള ചിന്ത തന്നെയാണ് മെറിനെ കൊണ്ട് ഇത്തരത്തിൽ ഉള്ള സാരി ചെയ്യിക്കാൻ തയ്യാറായത്. പത്രക്കടലാസിൽ സാരി ഉണ്ടാക്കിയ മെറിൻ തന്നെയാണ് അതിൽ മോഡൽ ആയി എത്തുകയും ചെയ്തത്. അതിനെ കുറിച്ച് മെറിൻ പറയുന്നത് ഇങ്ങനെ…

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി വീട്ടിൽ തന്നെ ആണ് ജോലി ചെയ്യുന്നത്. പ്രൊജക്റ്റ് എല്ലാം കൃത്യമായി ചെയ്തു തീർക്കേണ്ടത് ഉണ്ട്. അഞ്ചു ദിവസം തുടർച്ചായി വീട്ടിൽ തന്നെ ഇരുന്നു ജോലി ചെയ്യുമ്പോൾ മടുക്കില്ലേ.. നേരത്തെ ആണെങ്കിൽ ഒന്ന് പുറത്തുപോയി കറങ്ങിയാൽ നമ്മൾ ഫ്രഷ് ആകും. എന്നാൽ കോവിഡ് വ്യാപനം തടയാൻ നമ്മൾ എപ്പോൾ വീട്ടിൽ തന്നെ ഇരിക്കേണ്ടത് കടമ കൂടിയാണ്.

മോഡലിങ് രംഗത്ത് സജീവമായുള്ള എനിക്ക് ഒഴിവ് സമയങ്ങളിൽ വസ്ത്രങ്ങൾ രൂപകൽപന ചെയ്യാനാണ് താത്പര്യം. അങ്ങനെയാണ് പത്രകടലാസ് കൊണ്ടൊരു സാരി ഡിസൈൻ ചെയ്താലോ എന്ന് തോന്നിയത്. അങ്ങനെ ഒഴിവ് ദിവസം മുഴുവൻ പേപ്പർ സാരി ഡിസൈനിങ്ങനായി മാറ്റി വെച്ചു. ലോക്ഡൗൺ ദിനങ്ങൾ ഇങ്ങനെ ക്രിയേറ്റീവ് ചെയ്താൽ ആർക്കും ബോറടിക്കില്ല. സമൂഹ നന്മയ്ക്കായി എല്ലാവരും വീട്ടിലിരിക്കുയാണ് നല്ലത്…സ്റ്റേ ഹോം.. സ്റ്റേ സേഫ്’