പ്രണവിനെയും ദുൽഖറിനെയും യഥാർത്ഥ സ്വഭാവം മനസിലാക്കിയ ആളാണ് ഞാൻ; മനോജ് കെ ജയൻ പറയുന്നു..!!

82

മലയാള സിനിമയിലെ താരപുത്രന്മാരെ കുറിച്ച് മനസ്സ് തുറന്നു നടൻ മനോജ് കെ ജയൻ. മുപ്പത് വർഷത്തിൽ ഏറെയായി ചെറുതും വലുതുമായ വേഷങ്ങളിൽ കൂടി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന ആൾ ആണ് മനോജ് കെ ജയൻ. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള മനോജ് കെ ജയൻ, നായകനായും വില്ലൻ ആയും എല്ലാം തിളങ്ങിയിട്ടുണ്ട്.

കുട്ടൻ തമ്പുരാൻ എന്ന സർഗ്ഗത്തിലെ വേഷം ഇന്നും മലയാളികൾ മറക്കാൻ ഇടയില്ല എന്ന് വേണം പറയാൻ. മികച്ച അഭിനയ പാടവമുള്ള മനോജ് കെ ജയൻ ഇപ്പോൾ മലയാളത്തിലെ താര രാജകുമാരന്മാരെ കുറിച്ച് മനസ്സ് തുറന്നത്. ഇപ്പോൾ മനോരമക്ക് നൽകിയ അഭിമുഖത്തിൽ ആണ് ദുൽഖർ സൽമാനെ കുറിച്ചും പ്രണവ് മോഹനലിനെ കുറിച്ചും മനോജ് കെ ജയൻ പറഞ്ഞത്.

ഇരുവർക്കും ഒപ്പം അഭിനയിക്കാൻ കഴിഞ്ഞ ആൾ ആണ് മനോജ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ അച്ഛൻ വേഷത്തിലും അതുപോലെ സല്യൂട്ടിൽ കൂടി ദുൽഖർ സൽമാന്റെ ചേട്ടന്റെ വേഷത്തിലും ആണ് മനോജ് കെ ജയൻ അഭിനയിച്ചത്. മോഹൻലാൽ നല്ല സ്വീറ്റ് ചേട്ടൻ ആണ്. അതുപോലെയാണ് പ്രണവും, അത്രക്കും സീപ്ലെ ആണ്. ഇത്രയും വലിയ താരരാജാവിന്റെ മകൻ ഇത്രക്കും സിമ്പിൾ ആണോ എന്ന് നമുക്ക് തോന്നിപോകും.

പ്രണവിനും ദുൽഖറിനും ഒപ്പം അഭിനയിക്കാൻ കഴിഞ്ഞു. ശരിക്കും രണ്ടുപേരും എന്നെ ഞെട്ടിച്ചു കളഞ്ഞു. പ്രണവ് ലൊക്കേഷനിൽ ആണെങ്കിലും ഏതെങ്കിലും മൂലയിലോ മതിലിലോ ചാരി ഇരിക്കും. ഷോട്ട് റെഡി എന്ന് പറയുമ്പോൾ പോയി അഭിനയിക്കും. സിനിമയുടെ പോപ്പുലാരിറ്റി അദ്ദേഹം ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഒരിക്കൽ പ്രണവ് എന്നോട് പറഞ്ഞു, ഞാൻ ഭയങ്കര ടെൻഷനിൽ ആണ്.

mammootty dulquer mohanlal

കാരണം ഈ സിനിമ ഇറങ്ങും, ആളുകൾ കൂടുതൽ തന്നെ ശ്രദ്ധിക്കും. ലോകം മുഴുവൻ സഞ്ചരിക്കുക എന്നുള്ളതാണ് എന്റെ സ്വപ്നം.അതും ബേസിൽ സഞ്ചരിക്കാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. അതൊക്കെ ഓർത്തു നോക്കുമ്പോൾ ഇപ്പോൾ എനിക്ക് ടെൻഷൻ ഉണ്ടെന്നു പ്രണവ് പറഞ്ഞു.

മമ്മൂക്കക്കും ലാലേട്ടനും കിട്ടിയ വലിയ ഭാഗ്യങ്ങൾ ആണ് അവരുടെ ഇ മക്കൾ. ദുൽഖറും ഇതുപോലെ ഒക്കെ തന്നെ ആണ്. മമ്മൂക്കയെ പോലെ ഒരു മഹാനടന്റെ മകൻ ആണെന്നോ, അതിന്റെ പവർ കാണിക്കണമെന്നോ കരുതുന്നയാൾ അല്ല. എല്ലാവര്ക്കും സ്നേഹവും ബഹുമാനവും കരുതലും നൽകുന്ന ആൾ കൂടി ആണ് ദുൽഖർ സൽമാൻ.