ഐക്യ ദീപം തെളിയിച്ച് മോഹൻലാലും സുരേഷ് ഗോപിയും ചിത്രയും; നല്ല നാളെക്കായി രാജ്യത്തിനൊപ്പം…!!

72

കൊറോണക്ക് എതിരെ രാജ്യം ഒന്നായി പൊരുതുമ്പോൾ അവർക്കുള്ള പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രാജ്യം മുഴുവൻ ഇന്നലെ രാത്രി 9 മണി മുതൽ 9 മിനിറ്റ് വൈദ്യുതി ലൈറ്റുകൾ അണച്ച് ദീപം തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മഹാമാരിക്ക് എതിരായി നമ്മൾ ഒന്നിച്ചു ദീപം തെളിയിക്കണം എന്ന് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

സിനിമ ലോകത്തിലും കായിക സംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ നിന്നും നിരവധി ആളുകൾ ആണ് പിന്തുണയുമായി ദീപം തെളിയിച്ചത്. ഖദർ മുണ്ടും ജുബ്ബയും ധരിച്ച് അമ്മക്ക് ഒപ്പം ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ദീപം തെളിയിച്ചത്.

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഭാര്യ സുചിത്രക്കും മകൻ പ്രണവ് മോഹൻലാലിനും ഒപ്പം ആണ് ദീപം തെളിയിച്ചത്. സുരേഷ് ഗോപിയും ഗായിക കെ എസ് ചിത്രയും ദീപം തെളിയിച്ചു.