പുരുഷന്മാർക്ക് നെഞ്ചുകാണിച്ചു നടക്കാമെങ്കിൽ എനിക്കെന്തുകൊണ്ട് ആയിക്കൂടാ; മോഹൻലാലിന്റെ നായികയുടെ ചോദ്യം വൈറൽ..!!

67

തന്റെ പോസ്റ്റിന്റെ താഴെ മോശം കമന്റുമായി എത്തിയ യുവാവിന് കിടിലം മറുപടിയും ആയി എത്തിയിരിക്കുകയാണ് ജോസെഫ് എന്ന ചിത്രത്തിൽ ജോജുവിന്റെയും ഇട്ടിമാണി മെയിഡ് ഇൻ ചൈന എന്ന സിനിമയിൽ കൂടി മോഹൻലാലിന്റേയും നായികയായി എത്തിയ മാധുരി. ബോൾഡ് ആയി ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ മുന്നിൽ ഉള്ള നായികമാരിൽ ഒരാൾ ആണ് മാധുരി ബി.

മലയാളത്തിൽ ഇപ്പോൾ തിരക്കേറിയ താരം ആയി മാറിയ താരം ഇപ്പോൾ യുവാവിനോട് ചോദിച്ച പോസ്റ്റ് ആണ് വൈറൽ ആകുന്നത്. ഒരു പുരുഷന് നെഞ്ച് കാണിച്ചു നടക്കാം എങ്കിൽ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ.. ഒരു സ്ത്രീ വയറു കാണിക്കുന്ന രീതിയിൽ സാരി ഉടുക്കാമെങ്കിൽ ഇഷ്ടം ഉള്ള ശരീര ഭാഗം കാണിച്ചു എങ്കിൽ വസ്ത്രം ധരിക്കാൻ പാടില്ലേ എന്ന് മാധുരി ചോദിക്കുന്നു. പുരുഷന് പൊതു നിരത്തിൽ മൂത്രം ഒഴിക്കാമെങ്കിൽ സ്ത്രീക്കും സാധിക്കും.

ഒരാളുടെ സൗന്ദര്യം സാരിയിൽ അല്ല. ശരീരത്തിൽ ആണ് ഒരാളുടെ സൗന്ദര്യം ഇരിക്കുന്നത്. സൗന്ദര്യത്തിൽ എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്. അതിൽ നിങ്ങൾ കൈകടത്തേണ്ട ആവശ്യം ഇല്ല എന്നും താരം പറയുന്നു. തനിക്ക് നേരെ ഒരുപാട് മോശം കമെന്റുകൾ വരാറുണ്ട്. അതുപോലെ മോശം മെസേജുകളും. ഇതിനെല്ലാം കൂടി ഒരു മറുപടി നൽകാം എന്ന് കരുതി. ഉത്തരം കിട്ടാൻ അയാൾ കാത്തിരിക്കുന്നത് പോലെ.

നിങ്ങളുടെ ചിന്താഗതികൾ അവിടെ തന്നെ വെച്ച് കൊള്ളുക. എനിക്ക് ഇഷ്ടം ഉള്ള ശരീരഭാഗം ഞാൻ കാണിക്കുക തന്നെ ചെയ്യും. സമത്വം ബോഡി പോസിറ്റിവിറ്റിയിലും ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. സിനിമയിൽ സജീവം ആയി നിൽക്കുന്നതിനു ഒപ്പം തന്നെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ ഉള്ള പോസ്റ്റുകളിൽ താരത്തിന് മോശം കമന്റുകൾ നേരിടേണ്ടി വന്നത്.