പ്രസവ ശേഷം കലാവേദിയിലേക്ക് കാവ്യ മാധവൻ തിരിച്ചെത്തുന്നു; ആഘോഷമാക്കി ദിലീപ് ആരാധകർ..!!

174

മലയാളികളുടെ ഇഷ്ട നായികമാരുടെ നിരയിൽ മുൻ നിരയിൽ തന്നെയായിരുന്നു കാവ്യ മാധവന്റെ സ്ഥാനം. ദിലീപിന് ഒപ്പമുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിനോട് വിടപറഞ്ഞ കാവ്യ ഇപ്പോൾ മികച്ച കുടുംബിനിയായി ജീവിതം തുടരുകയാണ്.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ കാവ്യ അവസാനം അഭിനയിച്ച ചിത്രം ദിലീപ് നായകനായി എത്തിയ പിന്നെയും ആയിരുന്നു.

ദിലീപ് കാവ്യ മാധവൻ താര ജോഡികൾ എന്നും ഗോസിപ്പ് കോളങ്ങളിൽ നിറ സാന്നിധ്യം ആയിരുന്നു, വിവാദങ്ങളും വിമർശനങ്ങൾക്കും മറുപടിയായി 2017 നവംബർ 25ന് ഇരുവരും വിവാഹിതരും ആയി.

തുടർന്ന്, ഇരുവർക്കും ഒരു കുഞ്ഞും പിറന്നു. വിജയദശമി ദിനത്തിൽ പിറന്ന കുട്ടിക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയത്.

ഇപ്പോഴിതാ കാവ്യ മാധവൻ വീണ്ടും തീരിച്ചെത്തുന്നു എന്നുള്ള വാർത്തകൾ എത്തുന്നത്, വിവാഹ ശേഷം അമേരിക്കന്‍ ഷോയില്‍ ദിലീപിനൊപ്പം കാവ്യയും നൃത്തം ചെയ്തിരുന്നു.

ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന്റെ അവാര്‍ഡ് വേദിയിലും താരത്തിന്റെ നൃത്തമുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്. നൃത്തപരിപാടി അടുത്ത് തന്നെ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.