പരസ്യ ചിത്രത്തിലൂടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു..!!

51

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഹാസ്യ സാമ്രാട്ടിന്റെ തിരിച്ചുവരവ്.

ജഗതി ശ്രീകുമാറിന്റെ മകൻ ആരംഭിച്ച പരസ്യ കമ്പനിയെ ജഗതി ശ്രീകുമാർ എന്റർടൈന്മെന്റ്സ് ഒരുക്കുന്ന ആദ്യ പരസ്യത്തിൽ ആണ് ജഗതി തിരിച്ചു വരവിന് ഒരുങ്ങുന്നത്. തൃശൂരിൽ ഉള്ള ഒരു തീം പാർക്കിന്റെ പരസ്യത്തിൽ ആണ് ജഗതി അഭിനയിക്കാൻ ഒരുങ്ങുന്നത്.

അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജഗതി ശ്രീകുമാർ വീണ്ടും അഭിനയ രംഗത്തേയ്ക്കെത്തുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

മലയാള സിനിമയിൽ ഉള്ള തന്റെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാൽ അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വേഗത കൂടുമെന്ന് ഡോക്ടർമാർ പറഞ്ഞതായി മകൻ രാജ്കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഈ അടുത്തിടെ കൂടി ഒരു ചാനൽ പരിപാടിയിൽ വെച് മോഹൻലാലിനൊപ്പം ജഗതി സമയം ചെലവഴിച്ചിരുന്നു.

You might also like