ധീര ജവാന്‍ വസന്തകുമാറിന്റെ വസതിയിൽ മമ്മൂട്ടി എത്തി..!!

25

ഫെബ്രുവരി 14ന് കാശ്‌മീർ പുൽവാലയിൽ നടന്ന ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ വസതിയില്‍ മമ്മൂട്ടി എത്തി. വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും ആശ്വസിപ്പിച്ച മമ്മൂട്ടി ഏറെനേരം ഇവർക്കൊപ്പം ചിലവഴിച്ചു. വസന്തകുമാറിന്റെ ശവകുടീരത്തിൽ മമ്മൂട്ടി ആദരവർപ്പിച്ചു.

നടൻ അബു സലിം, ബിജോ അലക്സാണ്ടർ (ഡെപ്യൂട്ടി സൂപ്രണ്ട് സ്പെഷൽ ബ്രാഞ്ച് വയനാട്) എന്നിവർ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു താരത്തിന്റെ സന്ദർശനം.

You might also like