ലുലു മാൾ ഇളക്കി മറിച്ച് ലാലേട്ടനെത്തി; ഹണി റോസിന്റെ പുതിയ ബിസിനസ്സ് സംരംഭത്തിന് തുടക്കം കുറിക്കാൻ..!!

17

മലയാള സിനിമ താരങ്ങൾ മിക്കവരും ഇപ്പോൾ സിനിമക്ക് ഒപ്പം ബിനിനസ് മേഖലയിൽ സജീവമാണ്. മോഹൻലാൽ, മമ്മൂട്ടി മുതൽ ധർമജൻ ബോൾഗാട്ടി വരെ എത്തി നിൽക്കുന്ന ഈ മേഖലയിലേക്ക് കാവ്യ മാധവനും ആര്യക്കും പിന്നാലെ ഹണി റോസും എത്തിയിരിക്കുകയാണ്.

ഹണി ബാത് സ്‌ക്രബര്‍ എന്ന പ്രൊഡക്റ്റ് ആണ് ഹണി ബ്രാന്‍ഡ് ചെയ്യുന്നത്. നൂറുശതമാനം പ്രകൃതിദത്തമായ രാമച്ചം ഉപയോഗിച്ച് നിര്‍മിച്ച സ്‌ക്രബര്‍ ഹണി ബ്രാന്‍ഡില്‍ ഇനി വിപണിയിലെത്തും.

ഇന്ന് വൈകിട്ട് കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ മോഹൻലാൽ ആണ് പുതിയ സംരംഭം ഉത്ഘാടനം ചെയ്‌തത്‌