മാതൃഭൂമിയെ തേച്ച് ഒട്ടിച്ച് മോഹൻലാൽ…!!

64

പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ വലിയ പ്രവർത്തനങ്ങൾ ആണ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍റിലെ കളക്ഷന്‍ സെന്‍ററില്‍ സാധനങ്ങളുമായി നേരിട്ടെത്തി മോഹന്‍ലാൽ സ്വീകരിച്ചു.

മോഹൻലാലിന്റെ വിദേശ ആരാധക കൂട്ടായ്മ ആയ ലാൽ കെയർ കപ്പൽ മാർഗം അയച്ച സാധന സാമഗ്രികൾ ആണ് മോഹൻലാൽ നേരിട്ട് എത്തി സ്വീകരിച്ചത്.

വിശ്വശാന്തി ഫൗണ്ടേഷന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമാണ് ഇതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. “ആദ്യ ഘട്ടത്തില്‍ സഹായം എത്തിക്കാന്‍ ബുദ്ധിമുട്ടുള്ള വയനാട് മാനന്തവാടി മേഖലയിലാണ് സാധനങ്ങള്‍ എത്തിച്ചത്.

വയനാട്ടിൽ 2000 ഓളം കുടുംബങ്ങൾക്ക് മോഹൻലാലിന്റെ സന്നദ്ധ സംഘടന ഒരാഴ്ചത്തെക്കുള്ള അവശ്യ സാധനങ്ങൾ എത്തിച്ചത്.

വില്ലിങ്ടൻ ഐലന്റിൽ മോഹൻലാൽ എത്തിയ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിന് ഇടയിൽ ആണ്, കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ കുറിച്ച് മാധ്യമ പ്രവർത്തകൻ ചോദ്യമുന്നയിച്ചത്…

ഇതിന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെ,

ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്ന കാര്യം പറയുമ്പോൾ ആണ് അതിനിടയിൽ ആണോ ഈ വിഷയത്തെ കുറിച്ചു ചോദിക്കുന്നത്…??

ഏത് മീഡിയയിൽ നിന്നാ…”മാതൃഭൂമി”..ആ വെറുതെയല്ല…

https://m.youtube.com/watch?v=OYGVo052ZBQ

രണ്ടാംഘട്ടത്തില്‍ കൊച്ചിയിലേത് കൂടാതെ പ്രളയം ഏറെ നാശം വിതച്ച പത്തനംതിട്ട, ആറന്മുള, അയിരൂര്‍, ആലപ്പുഴയിലെ നെടുമുടി എന്നിവിടങ്ങളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കും. മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗള്‍ഫില്‍ നിന്ന് വിശ്വശാന്തി പ്രവര്‍ത്തകര്‍ അയയ്ക്കുന്ന സാധനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുമെന്നും മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

You might also like