മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര ഈ വർഷം റിലീസിന്; പുതിയ തീയതി പ്രഖ്യാപിച്ചു

39

ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റേഡിയുടെ വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രം ഡിസംബർ 21നു ക്രിസ്തുമസ് റിലീസ് ആയി തീയറ്ററുകളിൽ എത്തും. നേരത്തെ ജനുവരി 21നു ആണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ വൈ എസ് ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഢിയുടെ ജന്മദിനമായ ഡിസംബർ 21ലേക്ക് റിലീസ് തീയതി മാറ്റുകയായിരുന്നു.

സുഹാസിനി മണിരത്നം, റാവു രമേശ്, അനസൂയ ബരത്വരാജ്, വിനോദ് കുമാർ എന്നിവർ മാറ്റ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം, മണി രാഘവ് ആണ് സംവിധാനം ചെയ്യുന്നത്. 70 എം എം പിക്‌ചേഴ്‌സിന്റെ ബാനറിൽ വിജയ് ചില്ലയും ശശി ദേവി റെഡ്ഢിയും ചേർന്നാണ് നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ് ആണ്.

megastar mammootty telugu movie yatra release date