മുഴുനീളെ ചിരിക്കാൻ പടയോട്ടത്തിന് ടിക്കറ്റ് എടുക്കാം, റീവ്യൂ

95

കേരളം നേരിട്ട മഹാ പ്രളയത്തിന് ശേഷം മലയാള സിനിമകൾ ഓരോന്നായി റിലീസ് ചെയ്യുകയാണ്. ഇന്ന് റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ കുട്ടനാടൻ ബ്ലോഗും പടയോട്ടവുമാണ്.

വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറിൽ സൊഫീയ പോൾ നിർമ്മിച്ചു റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോൻ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

കിട്ടുന്ന റോൾ വില്ലൻ ആയലും നായകൻ ആയാലും സഹ നടൻ ആയാലും ഗംഭീരമാക്കുന്ന ബിജു മേനോൻ, രഘു അണ്ണൻ എന്ന റോളും ഗംഭീരമാക്കി.

ആത്മാർത്ഥ സുഹൃത്തിനെ ഇടിച്ചു പഞ്ഞിക്കിടുന്ന ആളെ തിരക്കി, അയാളെ അതേ രീതിയിൽ തിരിച്ചിടിക്കാൻ കന്യാകുമാരി മുതൽ കാസർകോട് വരെ നടത്തുന്ന രസകരമായ യാത്ര, അതിനിടയിൽ ഉണ്ടാകുന്ന പുളിവാലുകൾ, ആദ്യം മുതൽ അവസാനം വരെ കോമഡിയിൽ തീർത്ത ഒരു ചിത്രമാണ് പടയോട്ടം.

വലിയ കഥ ഒന്നും ഇല്ലെങ്കിലും ആദ്യം മുതൽ പണം മുടക്കുന്ന പ്രേക്ഷകന് മനസ്സ് നിറഞ്ഞു ചിരിക്കാൻ ഉള്ള വകയുണ്ട് ചിത്രത്തിൽ, സോഫിയ പോൾ എന്ന നിർമാതാവ് നൽകുന്ന മിനിമം ഗ്യാരണ്ടി ഈ ചിത്രത്തിനും ഉണ്ട് എന്ന് തന്നെ പറയാം.

ബിജു മേനോൻ എന്ന നടൻ ഒരിക്കൽ കൂടി പ്രേക്ഷക ഇഷ്ടം നേടി കൊടുത്ത ചിത്രമാണ് പടയോട്ടം. കൂടെ സൈജു കുറുപ്പും ദിലീഷ് പോത്തനും ഉള്ളവർ വന്നു പോയപ്പോൾ ചിത്രത്തിൽ കോമഡിയുടെ ഒഴുക്ക് കൂട്ടി.

ഒരു ചെറിയ വിഷയത്തെ എത്ര അനന്ദമാക്കിയത് മികച്ച സംവിധായക മികവ് തന്നെ ആണെന്ന് പറയാം.