ഇനി നീ സിനിമയിൽ ഉണ്ടാകില്ലന്ന് ദിലീപ് കാവ്യയോട്; കാവ്യയുടെ മറുപടി ഇങ്ങനെ

167

സിനിമയിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ജോഡിയും ഇപ്പോൾ ജീവിതത്തിൽ ഒന്നിച്ച ജോഡിയുമാണ് ദിലീപ് കാവ്യ എന്നിവരുടേത്.

ബാല താരം ആയി മുതൽ മലയാള സിനിമയിൽ ഉള്ള കാവ്യ ആദ്യമായി നായികയായി എത്തിയ ചിത്രമായിരുന്നു, ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ. ദിലീപിന്റെ നായിക ആയി ആയിരുന്നു ഈ ചിത്രത്തിൽ കാവ്യ. സംവിധാനം ലാൽ ജോസും. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചു നടന്ന ഒരു രസകരമായ സംഭവം ലാൽ ജോസ് കഴിഞ്ഞ ദിവസം ഒരു ടിവി ഷോയിൽ പറയുക ഉണ്ടായി..

സംഭവം ഇങ്ങനെയാണ്…

ദിലീപും കാവ്യയും അടുത്തടുത്ത് ഇരിക്കുമ്പോൾ കാവ്യയുടെ ഇഷ്ട നടൻ ആരാണ് എന്ന് ചോദിച്ചു, അന്ന് പതിനഞ്ച് വയസ്സോളം മാത്രം പ്രായമുള്ള കാവ്യ നിഷ്കളങ്കമായി പറഞ്ഞു, തനിക്ക് ഇഷ്ടം കുഞ്ചാക്കോ ബോബനെ ആന്നെന്നു ആയിരുന്നു.

പെട്ടന്ന് ദേഷ്യത്തോടെ ദിലീപ് അവിടുന്ന് എഴുനേറ്റ് പോകുകയും ഇനി ഈ സിനിമയിൽ നായിക ആയി നീ വേണ്ട എന്നും ദിലീപ് പറഞ്ഞു.
പുതുമുഖ നായിക്ക് ഇത്രക്ക് അഹങ്കാരമോ ദിലീപ് ഇരിക്കുമ്പോൾ ദിലീപിന്റെ പേരല്ലേ പറയേണ്ടത് എന്ന് കാവ്യയോട് സെറ്റിൽ ഉള്ളവർ ചോദിച്ചു.

സിനിമയിലെ തന്റെ ഭാവി അവസാനിച്ചു എന്ന് ഭയപ്പെട്ട കാവ്യ ദിലീപിന്റെ അടുത്ത് എത്തി പറഞ്ഞു, സിനിമയിൽ എനിക്ക് ഇഷ്ടം ചാക്കോച്ചനെ ആണു. അല്ലാതെ ഇഷ്ടം ദിലീപെട്ടനെ ആണെന്നും കാവ്യ പറഞ്ഞു. കാവ്യയുടെ നിഷ്കളങ്കമായ മറുപടി കേട്ട് സെറ്റ് മുഴുവൻ പൊട്ടിച്ചിരിച്ചു.

അപ്പോഴാണ് കാവ്യയ്ക്ക് മനസിലായത്, എല്ലാവരും കൂടി തന്നെ കളിയാക്കിയത് ആന്നെന്നു, ലാൽ ജോസ് പറഞ്ഞു നിർത്തി.

You might also like