സംഘി തന്നെ; മോഹൻലാലിനെ പരിഹസിച്ച് രസ്മി ആർ നായർ

97

മോഹൻലാലിന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ സന്നദ്ധ സംഘടനാ പ്രവർത്തനങ്ങൾ തുടങ്ങിയത് മുതൽ മോഹൻലാൽ ബിജെപിയിലേക്ക് എന്നുള്ള വാർത്തകൾ പ്രചരിക്കുന്നത്, അതിന് പലരും പ്രധാന കാരണമായി ഉന്നയിക്കുന്നതും വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർ ആയി ഉള്ളത് ആർ എസ് എസ് നേതാവ് പി ഇ ബി മേനോൻ ആണ് എന്നുള്ളത് തന്നെയാണ്.

ഇപ്പോഴിതാ ഇടത് പക്ഷ അനുഭാവിയും കിസ്സ് ഓഫ് ലൗ പ്രവർത്തകയുമായ രസ്മി ആർ നായർ മോഹൻലാലിന് എതിരെ ഫേസ്‍ബുക്കിൽ പറയുന്നത് ഇങ്ങനെ;

മോഹന്‍ലാലിന്‍റെ അച്ഛന്റെയും അമ്മയുടെയും പേരില്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷന്‍ ട്രസ്റ്റിന്‍െറ മാനേജിങ് ഡയറക്ടര്‍ RSSന്‍റെ കേരളാ പ്രാന്ത സംഘ്ചാലക് പി ഇ ബി മേനോനാണ്. എന്നിട്ടും ഈ ഫേസ്ബുക്ക് സംഘികളെ പോലെ ഇയാള്‍ എന്തിനാണ് ഇപ്പോഴും “ഞാനൊരു സംഘിയല്ല” എന്ന ലേബല്‍ സ്വയം ഒട്ടിക്കാന്‍ നോക്കുന്നത് എന്ന് മനസിലാകുന്നില്ല.