മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക നില അക്രമികൾ നശിപ്പിച്ചു..!!

34

ബംഗളുരു യലഹങ്കയിൽ സ്ഥാപിച്ചിരുന്ന മുംബൈ ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച മലയാളി സൈനികൻ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഗ്രാനൈറ്റിൽ തീർത്ത സ്മാരക ശില അക്രമികൾ തകർത്തു.

സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സൈനികർ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സൈനികര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര ഞെട്ടല്‍ രേഖപ്പെടുത്തി. സ്മാരകശില ഉടന്‍ പുനഃസ്ഥാപിക്കണമെന്നും ബൃഹത് ബംഗളുരു മഹാനഗര്‍ പാലിക അധികൃതരോട് ആവശ്യപ്പെട്ടു.

മുംബൈയിലെ താജ് ഹോട്ടലില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ 14 പേരെ രക്ഷിക്കുന്നതിനായി പത്തംഗ കമാന്‍ഡോ സംഘത്തിനൊപ്പം നടത്തിയ ഓപ്പറേഷനിടെയാണ് സന്ദീപ് ഉണ്ണികൃഷ്ണന് വെടിയേറ്റത്.

You might also like