മകളെ ഉണർത്തല്ലേ എന്ന് ദുൽഖർ; അക്ഷരം പ്രതി അനുസരിച്ച് ആരാധകർ..!!

31

ആരാധകരുടെ കാര്യത്തിൽ മോഹൻലാൽ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ദുൽഖർ സൽമാന് ആണ്. ഏത് വിശേഷം ഉണ്ടായാലും ആരാധകർ എത്തും ദുൽഖറിനെയും മമ്മൂട്ടിയെയും കാണാൻ, കൊച്ചി പനമ്പിള്ളി നഗറിൽ വീടിന് മുന്നിൽ. ആർപ്പ് വിളിച്ചും ജയ് വിളികൾ നടത്തിയും ആശംസകൾ നേർന്നും അവർ ഉണ്ടാവും എപ്പോഴും.

മമ്മൂട്ടിയുടെ ജന്മദിനത്തിന് അർദ്ധ രാത്രി വരെയും ആരാധകർ വീടിന് മുന്നിൽ തങ്ങളുടെ ആരാധന പുരുഷനെ ഒരുനോക്ക് കാണാൻ കാത്ത് നിന്നിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ആരാധകരുടെ സ്വന്തം കുഞ്ഞിക്കയെ കാണാനും എത്തി നിരവധി ആരാധകർ വീടിന് മുന്നിൽ.

ജയ് വിളികളും ആർപ്പ് വിളികളും വലിയ ശബ്ദത്തിൽ ഉയർന്നപ്പോൾ ആരാധകരെ കാണാൻ ദുൽഖർ എത്തി, എത്തിയപ്പോൾ വീട് മുകളിൽ നിന്ന് ആഗ്യത്തിൽ അഭ്യർത്ഥന നടത്തുകയും ചെയ്തു ദുൽഖർ, മകൾ ഉറങ്ങുകയാണ് ശബ്ദം ഉണ്ടാക്കരുത് എന്നാണ് ദുൽഖർ പറഞ്ഞത്. ഇത് മനസിലാക്കിയ ആരാധകർ നിശ്ശബ്ദർ ആകുകയായിരുന്നു. വീടിന് അകത്തേക്ക് പോകാൻ തിരിഞ്ഞ ദുല്ഖറിനോട് പോകല്ലേ എന്ന് ആരാധകർ പറഞ്ഞപ്പോൾ, താഴെ ഇറങ്ങി വരുകയും ആരാധകർക്ക് ഒപ്പം സെൽഫി എടുക്കുകയും വീഡിയോ എടുക്കുകയും ചെയ്തു ദുൽഖർ സൽമാൻ.