നേരത്തിനും പ്രേമത്തിനും ശേഷം അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ..!!

65

വെറും രണ്ട് ചിത്രങ്ങൾ കൊണ്ട് വളരെയധികം ആരാധകരെ സൃഷ്ടിച്ച സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ. കഴിഞ്ഞ ആറു വർഷങ്ങൾക്ക് ഇടയിൽ അൽഫോൻസ് ചെയ്തത് വെറും രണ്ട് ചിത്രങ്ങൾ മാത്രം, രണ്ടും വലിയ വിജയങ്ങളും, രണ്ട് ചിത്രങ്ങളിൽ നായകൻ നിവിൻ പോളി ആയിരുന്നു.

പിന്നീട് ഈ വർഷം തോബാമ എന്ന ചിത്രം നിർമ്മിച്ചു എങ്കിലും വലിയ ബോക്സോഫീസ് വിജയം ആയിരുന്നു. മോഹൻലാലിനെ കടുത്ത ആരാധകൻ ആയ അൽഫോൻസ് ഇനി ചെയ്യാൻ പോകുന്ന ചിത്രം, മോഹൻലാലിനെ നായകനാക്കി തന്നെ ഉള്ളതാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി മോഹൻലാൽ കൂടുതലും അവസരം നൽകിയിട്ടുള്ളത് പുതുമുഖ സംവിധായകർക്ക് ആണ്. ഒടിയൻ ആയാലും ലൂസിഫർ ആയാലും ഒരുക്കിയത് നവഗതർ ആയിരുന്നു, ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്, മോഹൻലാലിനെ നായകനാക്കി അടുത്ത വർഷം ഒരുങ്ങുന്ന ഇട്ടിമാണിയും സംവിധാനം ചെയ്യുന്നവർ നവഗതർ ആണ്.

മോഹൻലാൽ അൽഫോൻസ് പുത്രൻ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച പുറത്ത് വിടും എന്നാണ് അറിയുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കറിൽ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്, ലൂസിഫർ ആണ് ഇനി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം

You might also like