ഗോൾഡ് റിലീസിന് മുന്നേ അമ്പത് കോടി എന്നുള്ളത് വെറും തള്ള് മാത്രം; സത്യം വെളുപ്പെടുത്തി സുപ്രിയ മേനോൻ..!!

229

ഏഴ് വർഷത്തെ ഇടവേളക്കു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ഗോൾഡ്. ഏറെ വിവാദങ്ങൾക്ക് ശേഷം ആയിരുന്നു ചിത്രം ഡിസംബർ ഒന്നാം തീയതി റിലീസ് ചെയ്തത്. ചിത്രത്തിൽ നയൻ‌താര ആയിരുന്നു നായിക ആയി എത്തിയത്.

കൂടെ വലിയ താരനിരയിൽ തന്നെ ആയിരുന്നു ചിത്രം ബോക്സ് ഓഫീസിലേക്ക് എത്തിയത്. എന്നാൽ ചിത്രം ആദ്യ ദിവസം തന്നെ തകർന്നു വീഴുക ആയിരുന്നു. എന്നാൽ നേരത്തെ പ്രഖ്യാപിച്ച റിലീസ് തീയതിയിൽ ചിത്രം ഇറക്കാൻ അണിയറ പ്രവർത്തകർക്ക് കഴിയാതെ വന്നതോടെ പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്ക് ഫ്രെയിംസും ചേർന്ന് നിർമ്മിച്ച ചിത്രത്തിനെ കുറിച്ച് പിന്നീട് ആരും ഒന്നും പറയുണ്ടായിരുന്നില്ല.

എന്നാൽ ലിസ്റ്റിൻ അടക്കം പലപ്പോഴും ചിത്രം എപ്പോൾ എത്തും എന്നുള്ള ചോദ്യങ്ങൾക്ക് പലപ്പോഴും മൗനം ആയിരുന്നു മറുപടി ആയി നൽകി ഇരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ചിത്രം റിലീസിന് മുന്നേ തന്നെ അമ്പത് കോടി എന്ന തരത്തിൽ വ്യാപകമായി പോസ്റ്റർ അടക്കം എത്തുന്നു.

സിനിമ കാണാൻ എത്തിയ പ്രിത്വിരാജിന്റെ ഭാര്യയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ഉടമസ്ഥയുമായ സുപ്രിയ മേനോൻ പറഞ്ഞത് ഈ വരുന്ന കണക്കുകൾ എല്ലാം തന്നെ തെറ്റാണ് എന്നുള്ളത് ആയിരുന്നു. പ്രീ റിലീസ് വഴി അമ്പത് കോടി നേടി എന്നായിരുന്നു പോസ്റ്ററുകൾ അടക്കം എടത്തിയത്.

പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ ഏറ്റവും വലിയ സാറ്റലൈറ്റ് റൈറ്റ്സ്, ഡിജിറ്റൽ റിലീസ് റൈറ്റ്സ്, ഓവർസീസ് റൈറ്റ്സ്, തമിഴ് റിലീസ് റൈറ്റ്സ് എന്നിവ നേടി എന്നായിരുന്നു പറഞ്ഞിരുന്നത്. സൂര്യ ടിവിയിൽ ആയിക്കും ചിത്രം സംപ്രേഷണം ചെയ്യുക, ആമസോൺ ആണ് ഒടിടി അവകാശം സ്വന്തമാക്കിയത്.

എന്നാൽ ഇപ്പോൾ ചിത്രത്തിനെ കുറിച്ച് പുറത്തു വരുന്ന കണക്കുകൾ ഒന്നും തന്നെ ശരിയല്ല എന്നും ചിത്രത്തിന്റെ കളക്ഷൻ അടക്കമുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും എന്നുമായിരുന്നു ഷേണായിസിൽ സിനിമ കാണാൻ എത്തിയ സമയത്തിൽ സുപ്രിയ പറഞ്ഞത്.