ബ്രോഡാഡിയിൽ പൃഥ്വിരാജിന്റെ അച്ഛനായി മോഹൻലാൽ; വമ്പൻ എന്റെർറ്റൈനെർ ആയിരിക്കുമെന്ന് ജഗദീഷ്..!!

241

ലൂസിഫറിന്റെ വമ്പൻ വിജയത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രം ആണ് ബ്രോ ഡാഡി. മോഹൻലാലിനൊപ്പം മുഴുവീള വേഷത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്ന ഈ ചിത്രത്തിൽ മീന , കല്യാണി പ്രിയദർശൻ എന്നിവരുമുണ്ട്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ഒരുക്കുന്ന ചിത്രത്തിൽ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ജഗദീഷ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Bro daddy movie

ഇപ്പോൾ ബ്രോ ഡാഡിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ആണ് ജഗദീഷ് ഐ എ എൻ എസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. വമ്പൻ എന്റർടൈനർ ആയ ചിത്രത്തിൽ തന്നെ സമീപിച്ചപ്പോൾ തനിക്ക് വല്ലാത്തൊരു സന്തോഷം ആയിരുന്നു.

അതുപോലെ ലൊക്കേഷനിൽ എത്തിയപ്പോൾ ഇത് ഇരട്ടിയായി. ഹൈദരാബാദിൽ എൺപത് ശതമാനം ഷൂട്ടിങ്ങും പൂർത്തിയായ സിനിമയിൽ പൃഥ്വിരാജ് എന്ന നടന്റെ സംവിധാന മികവ് തന്നെ അത്ഭുതപ്പെടുത്തി എന്നും ജഗദീഷ് പറയുന്നു.

Bro daddy movie

ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ പ്രിത്വിരാജിന്റെ അച്ഛൻ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ് എന്ന സംവിധായകൻ മികച്ചതാണ് എന്ന് ജഗദീഷ് പറയുന്നു. സിനിമയുടെ എല്ലാ മേഖലയും അദ്ദേഹത്തിന് അറിയാം.

ക്യാമറ , ലെൻസ് , ലൈറ്റിങ് എന്നിവയെല്ലാം അദ്ദേഹത്തിന് കൃത്യമായ ഗ്രാഹിയുണ്ട്. ലാലു അലക്സ് , ഉണ്ണി മുകുന്ദൻ , സൗബിൻ ഷാഹിർ , തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഉണ്ട്.

ബ്രോ ഡാഡി കഥകേട്ട പ്രിത്വി പറഞ്ഞു ഇനി വേറാരോടും ഈ കഥപറയണ്ടായെന്ന്; തിരക്കഥാകൃത്ത് ശ്രീജിത്തിന്റെ വാക്കുകൾ..!!