വമ്പൻ റിലീസിനൊരുങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ട്; നായികയെ പരിചയപ്പെടുത്തി പുതിയ പോസ്റ്റർ എത്തി..!!

14

രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകൻ ആകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. സായ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന് നായികയായി എത്തുന്നത്. റോമന്റിക്ക് ആക്ഷൻ ശ്രേണിയിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 25 ന് ആണ് റിലീസ് ചെയ്യുന്നത്. 2018 ജനുവരി 26ന് ആയിരുന്നു ആദി റിലീസ് ചെയ്തത്. ഒരു വർഷത്തിന് ശേഷമാണ് പ്രണവിന്റെ പുതിയ ചിത്രം എത്തുമ്പോൾ ആരാധകർ ആവേശത്തിൽ ആണ്. ചിത്രത്തിന്റെ ആദ്യ ടീസറിന് വമ്പൻ സ്വീകരണം ആണ് ഡോഷ്യൽ മീഡിയയിൽ ലഭിച്ചത്.

പീറ്റർ ഹെയ്ൻ ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ, പ്രണവിന്റെ ആക്ഷൻ രംഗങ്ങൾക്ക് ഉള്ള വലിയൊരു കാത്തിരിപ്പ് തന്നെയാണ് പ്രേക്ഷകർക്ക് ഉള്ളത്.

വമ്പൻ താരനിറയിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രണവിന് ഒപ്പം ഗോകുൽ സുരേഷ് ഒരു പ്രധാന വേഷം ചെയ്യുന്നു, ബിജു കുട്ടൻ, സിദ്ധിഖ്, ഇന്നസെന്റ്, കലാഭവൻ ഷാജോണ്, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ ഉണ്ട്. ഗോപി സുന്ദർ ആണ് ചിത്രത്തിൽ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. ടോമിച്ചൻ മുളകപാടം നിർമ്മിക്കുന്ന ചിത്രം, കേരളത്തിൽ വലിയ റിലീസ് തന്നെ ഒരുക്കാൻ ആണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും അതോടൊപ്പം ഡാൻസും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

You might also like