ജന്മദിനത്തിൽ മോഹൻലാലിന്റെ 333 മൈലാഞ്ചി ചിത്രങ്ങൾ ഒരുക്കി ആരാധകൻ; കാഴ്ചയില്ലാത്ത കുട്ടികൾക്ക് തൊട്ട് ആസ്വദിക്കാൻ കഴിയുന്ന ചിത്രങ്ങൾ..!!

134

മോഹൻലാൽ ആരാധന അത് ഓരോ ആളുകൾക്കും ഓരോ രീതിയിൽ ആണ്. മേയ് 21ന് മോഹൻലാലിന്റെ ജന്മദിനത്തിൽ വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുകയാണ് തൃശൂർകാരൻ ഡോ. നിഖിൽ വർമ്മ.

ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ലൂസിഫർ വരെ മോഹൻലാൽ അഭിനയിച്ച് വിസ്മയിപ്പിച്ച കഥാപാത്രങ്ങൾ, ആ കഥാപാത്രങ്ങൾ നിഖിൽ തന്റെ ഭാവനയിൽ മൈലാഞ്ചിയിൽ വരക്കുകയായിരുന്നു.

കോസ്റ്റ്യും ഡിസൈനർ കൂടിയായ നിഖിൽ വർമ്മ, എറണാകുളം ദർബാർ ഹാളിൽ പ്രദർശനം ഇന്നലെ മുതൽ തുടങ്ങി, ഇത് തന്റെ ഇഷ്ട താരത്തിന് നല്കിയ പിറന്നാൾ സമ്മാനം കൂടി ആയിരുന്നു.

സ്പർശം എന്ന ഓർഗാനിക് പെയിന്റ് പ്രദർശനത്തിൽ കൂടി ലഭിക്കുന്ന തുക കാരുണ്യ പ്രവർത്തനങ്ങൾക്ക് ആയിരിക്കും ഉപയോഗിക്കുക. എട്ട് മാസങ്ങൾക്ക് പൂർത്തീകരിച്ച ചിത്രങ്ങൾ, മുളയുടെ ഫ്രെയിമിൽ, ചാക്കിന്റെ കാൻവാസിൽ, എന്നിങ്ങനെ മൈലാഞ്ചിയിൽ വരച്ച ചിത്രങ്ങൾ കാഴ്ചയില്ലാത്ത കുട്ടികൾക്ക് തൊട്ട് ആസ്വദിക്കാൻ ഉള്ള അവസരവും ഉണ്ട്.

കായംകുളം കൊച്ചുണ്ണിയിലെ ഇതിക്കര പക്കിയും ഒടിയനിലെ മാണിക്യനും ലൂസിഫറിൽ കാറിൽ നിന്നും ഇറങ്ങി വരുന്ന സ്റ്റീഫനും എല്ലാം ഒരു മോഹൻലാൽ സിനിമ കണ്ട് തീർത്ത അനുഭൂതി ആസ്വാദകന് നൽകും, ഇതുവരെ മോഹൻലാലിന് മുന്നിൽ തന്റെ ചിത്രങ്ങൾ പ്രദർശനം നടത്താൻ കഴിഞ്ഞില്ല എന്നും നിഖിൽ പറയുന്നു.

You might also like