വിവാഹ ചടങ്ങിൽ ദിലീപിനൊപ്പം മീര ജാസ്മിൻ; പുത്തൻ ലുക്ക് കണ്ടുഞെട്ടി ആരാധകർ..!!

100

മലയാളത്തിലെ സൂപ്പര്താരങ്ങൾക്ക് ഒപ്പം നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ നടിയാണ് മീര ജാസ്മിൻ. ദിലീപന്റെ നായികയായി 2001ൽ സൂത്രധാരൻ എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ മീര, നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു.

മലയാളത്തിന് ഒപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിളങ്ങിയ മീര അവസാനം എത്തിയ മുഴുനീള ചിത്രം 2016ൽ പുറത്തിറങ്ങിയ പത്ത് കൽപ്പനകൾ ആണ്.

മുപ്പത്തിയേഴ് വയസ്സ് പിന്നിട്ട മീര ഇനി സിനിമ ലോകത്തേക്ക് തിരിച്ചെത്തില്ല എന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ടാണ് മീരയുടെ പുതിയ ലുക്ക് തരംഗം ആകുന്നത്.

ദിലീപിനൊപ്പം ഒപ്പം ഒരു വിവാഹ ചടങ്ങിന് എത്തിയപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. ദേശിയ അവാർഡ് ജേതാവ് കൂടിയായ മീര ജാസ്മിൻ 2014 ൽ അനിൽ എന്ന സോഫ്ട് വെയർ എൻജിനിയറെ വിവാഹം ചെയ്ത് വിദേശത്ത് ആയതോടെയാണ് മലയാളികൾ കാണാത്ത മുഖമായി മാറിയിരുന്നു.

You might also like