ധർമജന് പിന്നാലെ, ദിലീപും കുഞ്ചാക്കോ ബോബനും മീൻ കച്ചവടത്തിന്..!!

76

ഈ വർഷം ജുലൈ അഞ്ചിനാണ് ധർമജനും പതിനൊന്ന് സുഹൃത്തുക്കളും ചേർന്ന് ധർമൂസ് എന്ന പേരിൽ മൽസ്യ വിൽപ്പന ശാല തുടങ്ങുന്നത്. നാല് മാസം പിന്നിടുമ്പോൾ നാലാമത്തെ ഷോപ്പ് തുറന്നിരിക്കുകയാണ് ധർമജൻ. എന്നാൽ നാലാമത്തെ ഷോറൂമിന് ഒരു പ്രത്യേക ഉണ്ട്. ധര്മജന്റെ പ്രിയ സുഹൃത്തും സംവിധായകനും നടനും അവതാരകനും ഒക്കെ ആയി മലയാളികളുടെ പ്രിയ താരമായി മാറിയ പിഷാരടി ആണ് നാലാം കടയുടെ ഫ്രാഞ്ചൈസി.

പിഷാരടിയും കലാഭവൻ പ്രസാദും ചേർന്നാണ് കഥ ഏറ്റെടുത്ത് നടത്തുന്നത്, ഉത്ഘാടനം ചെയ്തത് സലിം കുമാർ ആയിരുന്നു. ടിനി ടോം, കലാഭവൻ ഷാജോണ് എന്നിവരും ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ധർമജൻ നടത്തുന്ന ഫിഷ് സ്റ്റാളുകളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇടനിലക്കാർ ഇല്ലാതെ നേരിട്ടാണ് മൽസ്യ തൊഴിലാളികളിൽ നിന്നും മീൻ വാങ്ങുന്നത്. വിജയരാഘവൻ, നാദിർഷാ, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, രമേഷ് പിഷാരടി, ടിനി ടോം എന്നിവരാണു ഫ്രാഞ്ചൈസികൾ എടുക്കുന്നത്. മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൊച്ചിയിലെ മൽസ്യബന്ധന ഹബ്ബുകളായ മുളവുകാട്, വൈപ്പിൻ, വരാപ്പുഴ, ചെല്ലാനം എന്നിവിടങ്ങളിലെ മീൻപിടിത്തക്കാരിൽനിന്നു നേരിട്ടു മീൻ വാങ്ങി അയ്യപ്പൻകാവിലെ ധർമൂസ് ഫിഷ് ഹബ്ബിൽ വിൽപനയ്ക്ക് എത്തിക്കുന്ന രീതി സാമ്പത്തികവിജയം കണ്ടതോടെയാണു കൂടുതൽ താരങ്ങൾ പങ്കുചേരുന്നത്. പ്രതിദിനം ശരാശരി രണ്ടര ലക്ഷം രൂപയുടെ വിൽപനയുണ്ട്.

കൂടാതെ മീൻ പാകം ചെയ്ത് ഹോം ഡെലിവറി നടത്തുകയും ചെയ്യുന്നുണ്ട്, അയ്യപ്പൻ കാവിലെ ഷോപ്പിൽ നിന്നും. ഓർഡർ ചെയ്താൽ അര മണിക്കൂറിന് ഉള്ളിൽ പാകം ചെയ്ത ഡെലിവറി ചെയ്യും. നാടൻ രീതിയിൽ ആണ് മീൻ പാകം ചെയ്യുന്നത്.

പിഷാരടി തുടങ്ങിയ കഥയുടെ ഉത്ഘാടനത്തിന് രസകരമായ പ്രസംഗം നടത്താനും സലിം കുമാർ മറന്നില്ല..

ഉത്ഘാടന വേളയിൽ സലിം കുമാർ പറഞ്ഞ വാക്കുകൾ ഇങ്ങനെ;

പിഷാരടി എന്റെ ശിഷ്യനും പ്രസാദ് ഏട്ടൻ എന്റെ ആശാനുമാണ്. ഇതൊരു ചരിത്രനിമിഷമാണെന്നു ഞാൻ പറയും. കാരണം ബ്രാഹ്മണനായ മനുഷ്യന്‍ ലോകത്തിൽ ആദ്യമായി മീൻ കച്ചവടം തുടങ്ങിയിരിക്കുന്നു. വളരെ വിപ്ലവകരമായൊരു നിമിഷത്തിനാണ് നിങ്ങൾ സാക്ഷ്യം വഹിക്കുന്നത്. ധർമൂസ് എന്നാണ് കടയുടെ പേര്. മത്സ്യത്തിന്റെ കാര്യത്തിൽ ധർമജന്‍ ഇപ്പോൾ മുകേഷ് അംബാനിയെപ്പോലെയാണ്. അടുത്തത് ടിനി ടോം തുടങ്ങാൻ പോകുന്നു. നാദിർഷായും ദിലീപും കൂടി കളമശേരിയിൽ തുടങ്ങുന്നു. അങ്ങനെ സിനിമാക്കാര് മുഴുവൻ മീൻ കച്ചവടത്തിനു ഇറങ്ങുകയാണ്. പിഷാരടി മീൻ കട തുടങ്ങുന്നുവെന്ന് കേട്ടപ്പോൾ എന്റെ ഭാര്യയും ഞെട്ടിപ്പോയി. പിഷാരടി എന്റെ വീട്ടിൽ വളർന്നൊരു മനുഷ്യനാണ്. അന്ന് എല്ലാവർക്കും മീൻ കറി വിളമ്പുമ്പോൾ പിഷാരടിക്ക് മാത്രം വെജിറ്റബിൾ. അങ്ങനെയുള്ള ആൾ എങ്ങനെ മീൻ കട തുടങ്ങുവെന്നായിരുന്നു അവളുടെ ചോദ്യം. അടുത്ത സംശയം കട ഉദ്ഘാടനം നാട മുറിച്ചാണോ എന്നും. അപ്പോൾ ഞാൻ പറഞ്ഞു, അവൻ സൈക്കിളിലിരിക്കും ഞാൻ കോട്ടണിഞ്ഞ് മീൻ മീൻ എന്നു വിളിച്ചുപറഞ്ഞാകും ഉദ്ഘാടനം എന്നു. ഇതൊരു വലിയ ബിസിനസ്സുതന്നെയാണ്. ഇങ്ങനെ മുന്നോട്ടുപോയി കഴിഞ്ഞാല്‍ ഭാവിയിൽ മമ്മൂട്ടിയും മോഹൻലാലുമൊക്കെ സൈക്കിളിൽ ‘പെടക്കണ ചാളയുണ്ട്’ എന്നു പറയുന്ന കാലം വരുമെന്നാണ് തോന്നുന്നത്. ഇതിനു തുടക്കം കുറിച്ച ധർമജനും ധർമജന്റെ പാത തുടരുന്ന പിഷാരടിക്കും പ്രസാദ് ഏട്ടനും എല്ലാ ആശംസകളും.

ധർമൂസിന്റെ ബാക്കിയുള്ള ഷോപ്പുകൾ ഏറ്റെടുന്നത്, കോട്ടയത്ത് തുടങ്ങുന്നത് വിജയ രാഘവൻ ആണ്, കളമശ്ശേരിയിൽ ദിലീപ് – നാദിർഷാ എന്നിവർ ചേർന്നാണ് തുടങ്ങുന്നത്, കുഞ്ചക്കോ ബോബൻ പലാരിവട്ടത്തും ടിനി ടോം ആലുവയിലും തുടങ്ങും, പിഷാരടിയുടെ ഷോപ്പ് വെണ്ണലയിൽ ആണ്.

You might also like