ലക്ഷ്മിപ്രിയ നിങ്ങൾ വിചാരിക്കുന്നത് പോലെ അത്രനല്ല സ്ത്രീയല്ല, അവരുടെ ഭർത്താവും; ബിഗ് ബോസിന് ശേഷം ആ മത്സരാർത്ഥികളോട് സംസാരിച്ചട്ടില്ല; നിമിഷ പറയുന്നു..!!

29,462

നാല് സീസണുകൾ ആണ് ഇതുവരെയും ബിഗ് ബോസ് സീസൺ മലയാളത്തിൽ നടന്നത് എങ്കിൽ കൂടിയും പ്രേക്ഷകർ ഏറ്റവും കൂടുതൽ ആസ്വദിച്ചത് ഈ വര്ഷം ആണെന്ന് വേണമെങ്കിൽ പറയാം. അത്രയേറെ ശക്തമായ മത്സരാർത്ഥികൾ ഉണ്ടായിരുന്ന സീസൺ കൂടിയായിരുന്നു ഈ വര്ഷത്തേത്.

ദിൽഷ പ്രസന്നൻ ആയിരുന്നു വിജയം നേടിയത് എങ്കിൽ കൂടിയും പ്രേക്ഷകരും മറ്റ് മത്സരാര്ഥികളും ആഗ്രഹിച്ചിരുന്നത് റിയാസിന്റെയും അല്ലെങ്കിൽ ബ്ലേസ്ലിയുടെയും വിജയം ആയിരുന്നു. എന്നാൽ ബിഗ് ബോസ് കഴിയുമ്പോൾ ബിഗ് ബോസ്സിലെ താരങ്ങൾ എല്ലാവരും ഒത്തുകൂടും പിണക്കങ്ങളും വഴക്കുകളും എല്ലാം പറഞ്ഞു തീർക്കും എങ്കിൽ കൂടിയും ഇപ്പോഴും ചില വഴക്കുകൾ ബിഗ് ബോസ് സീസൺ നാലിലെ തീര്ന്നട്ടില്ല.

അതൊന്നും അങ്ങനെ തീരുകയുമില്ല എന്ന് നിമിഷ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി സംവദിക്കുന്നതിന് ഇടയിൽ പറയുന്നു. ബിഗ് ബോസ്സിൽ കൂടി വിജയം നേടിയെടുക്കാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും ശക്തമായ മത്സരം കാഴ്ച വെച്ച ആൾ ആയിരുന്നു മോഡൽ നിമിഷ പി എസ്. ബിഗ് ബോസ് ഷോക്ക് ശേഷം താൻ ഒരിക്കൽ പോലും ലക്ഷ്മിപ്രിയയുമായി സംസാരിച്ചിട്ടില്ല എന്ന് നിമിഷ പറയുന്നു.

അതൊക്കെ ബിഗ് ബോസ്സിൽ നടന്ന കാര്യങ്ങൾ അല്ലെ.. അതൊക്കെ അവിടെ കളഞ്ഞിട്ട് സ്നേഹത്തോടെ സംസാരിച്ചൂടെ എന്നുള്ള ചോദ്യത്തിനും നിമിഷ കൃത്യമായ മറുപടി നൽകുന്നുണ്ട്. അങ്ങനെ അവർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ മറക്കാൻ ഞാൻ മദർ തെരേസ ഒന്നുമല്ല. അവർ എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്ക് അറിയില്ല.

jasmin m moosa nimisha ps

മാത്രമല്ല അവരുടെ കുലപുരുഷനായ ഭർത്താവ് ഇന്റർവ്യൂ വഴി പറഞ്ഞത് എന്താണ് എന്നും നിങ്ങൾ കേട്ടില്ല. എന്റെ സ്നേഹം അത് അർഹിക്കുന്ന ആളുകൾക്ക് മാത്രമേ ഞാൻ കൊടുക്കുകയുള്ളൂ.. ലക്ഷ്മി പ്രിയയോട് മാത്രമല്ല ദിൽഷയോടും ബിഗ് ബോസിന് ശേഷം താൻ സംസാരിച്ചട്ടില്ല.

റോബിന് ദിൽഷയേക്കാൾ ബെറ്റർ ആയ ഒരാളെ നേതായാലും കിട്ടുമെന്ന് വീണ്ടും നിമിഷ ആവർത്തിച്ചു. ദിൽഷ നോ എന്ന് പറഞ്ഞതുകൊണ്ടല്ല അതെന്നും എസ് എന്ന് പറഞ്ഞാലും തനിക്ക് ഇത് തന്നെയാണ് പറയാൻ ഉള്ളതെന്ന് നിമിഷ പറയുന്നു. തന്റെ വിവാഹം ഉടനെ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ താൻ ആഗ്രഹിച്ച ഒരാളെ കണ്ടത്തെട്ടെ എന്നാണ് നിമിഷ മറുപടി നൽകിയത്.