ഉച്ച ആയപ്പോഴേക്കും അവിടെയിവിടെ ഒക്കെ ലൂസായി; ആദ്യമായി സാരിയുടുത്ത അനുഭവം പറഞ്ഞ് അനു സിത്താര…!!

140

അഭിനയത്രി, ഡാൻസർ എന്നി നിലകളിൽ എല്ലാം ശ്രദ്ധ നേടിയ ആൾ ആണ് അനു സിത്താര. ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ യവൗന കാലം അഭിനയിച്ചത് അനു സിത്താര ആയിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത് തന്നെ ആയിരുന്നു അനു സിതാരയുടെ അഭിനയ ലോകത്തിലെ തുടക്കകാലം.

എന്നാൽ പിൽക്കാലത്തിൽ മലയാളത്തിലെ തിരക്കേറിയ നായികയായി അനു സിത്താര വളരുക ആയിരുന്നു. രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിൽ ചാക്കോച്ചന്റെ നായികയായി മാലിനി എന്ന വേഷത്തിൽ അനു എത്തിയപ്പോൾ മലയാളി മനസുകളിൽ ഒരു ശാലീന സുന്ദരിയായി ചേക്കേറുക ആയിരുന്നു.

തുടർന്ന് ക്യാപ്റ്റൻ എന്ന ചിത്രത്തിൽ തന്റെ അഭിനയ പ്രതിഭ എന്താണ് എന്നും അനു സിത്താര കാഴ്ച വെച്ചിരുന്നു. മലയാളത്തിലെ പുറമെ തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും വലിയ വിജയ നായികയായി മാറാൻ അനുവിന് കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. നാടൻ വേഷത്തിൽ എന്നും പ്രത്യേക സൗന്ദര്യമുള്ള അനുവിനെ മലയാളികൾക്ക് എന്നും ഇഷ്ടം കാണാൻ സാരിയടക്കമുള്ള വേഷങ്ങളിൽ കാണാൻ ആണ്.

ഇപ്പോൾ താൻ ആദ്യമായി സാരിയുടുത്ത അനുഭവം പറയുകയാണ് മലയാള സിനിമയിലെ ഭാഗ്യനായിക അനു സിത്താര. എന്റെ ജന്മദിനത്തിൽ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ഞാൻ ആദ്യമായി സാരി ഉടുക്കുന്നത്. മമ്മിക്ക് ഭയങ്കര ഇഷ്ടമാണ് എന്നെ അങ്ങനെ ഒരുക്കി നടത്താൻ ഒക്കെ, ഗ്രീൻ കളർ സാരി ആണ് ഉടുത്തത്. കുഞ്ഞു സാരി ആയിരുന്നു.

ആ സമയത്തിൽ സാരി ഒക്കെ കിട്ടും കൊച്ചു കുട്ടികൾക്ക്. സ്റ്റിച്ചിടായ സാരി ആയിരുന്നു. ഉച്ച ആയപ്പോഴേക്കും അവിടെ ഇവിടെ ഒക്കെ ലൂസായി പോയി. പിന്നെ ടീച്ചർ എന്നെ സ്റ്റാഫ് റൂമിൽ കൊണ്ടുപോയി സാരി ഒക്കെ ശരിയാക്കി തന്നു.

എന്നിട്ട് സാരി ഉടുത്തത് കൊണ്ട് അന്ന് ഉച്ചക്ക് വീട്ടിൽ പൊക്കോളാൻ പറയുകയും ചെയ്തു. അനു സിത്താര കൊച്ചിയിൽ ഒരു ഉത്ഘടനത്തിൽ എത്തിയപ്പോൾ ആണ് വെളിപ്പെടുത്തൽ.