മോശം കമന്റിന് അടിപൊളി മറുപടി നൽകി അനു സിത്താര; പിന്തുണയുമായി ആരാധകർ..!!

86

സാമൂഹിക മാധ്യമങ്ങളിൽ നടിമാരും താരങ്ങളും സജീവമായി തുടരുന്ന മേഖലയാണ്. താരങ്ങൾ തങ്ങളുടെ സ്വന്തം പോസ്റ്റുകൾ നേരിട്ട് പോസ്റ്റു ചെയ്യുന്നത് കൂടുതൽ ആയും ഇൻസ്റ്റാഗ്രാമിൽ ആണ്.

എന്നാൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾക്ക് താഴെ നിരവധി ആളുകൾ നല്ലതും മോശവുമായ ഒട്ടേറെ കമന്റുകളുമായി എത്താറുണ്ട്.

സദാചാര വാദികളും ഞരമ്പുകളും കൂടുതൽ ആയി മോശം കമന്റുകളുമായി എത്തുന്നത് ഇൻസ്റ്റാഗ്രാമിൽ തന്നെയാണ്, സാനിയ ഇയ്യപ്പൻ, അനു മോൾ, തുടങ്ങി ഈ അടുത്ത് നമിത പ്രമോദ് വരെ ഇത്തരത്തിൽ ഉള്ള മോശം കമന്റുകൾക്ക് ഇര ആയവർ ആണ്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം അനു സിത്താര ഇട്ട ഇൻസ്റ്റാഗ്രാമം പോസ്റ്റിൽ ആണ് യുവാവ് മോശം കമന്റുമായി എത്തിയത്,

നീയൊന്നും വെള്ളപ്പൊക്കം ഉണ്ടായിട്ടും ചത്തില്ലേ എന്നായിരുന്നു ആരാധകന്റെ കമന്റ്

ഇത്തരത്തിൽ ഉള്ള കമന്റുകൾക്ക് ഉരളക്ക് ഉപ്പേരി പോലെയുള്ള കമെന്റും നൽകി അനു സിത്താര, അനുവിന്റെ മറുപടി സൂപ്പർ ആയി എന്നാണ് ആരാധകർ പറയുന്നത്.

അനുവിന്റെ കമന്റ് ഇങ്ങനെ,

നിന്നെ പോലെ ഉള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കുമോ എന്നായിരുന്നു അനു സിത്താര മറുപടി നൽകിയത്.

എന്നാൽ സംഭവം സാമൂഹിക മാധ്യമത്തിൽ വൈറൽ ആയതോടെ യുവാവ് കമന്റ് ഡെലീറ്റ് ചെയ്യുക ആയിരുന്നു.

തുടർന്ന് കമന്റ് എവിടെ എന്നുള്ള ചോദ്യവുമായി നിരവധി ആളുകൾ പോസ്റ്റിൽ എത്തിയിരുന്നു എങ്കിലും, കമന്റ് ഡെലീറ്റ് ചെയിത് അവൻ ഓടി എന്നായിരുന്നു അനു സിത്താര മറുപടി നൽകിയത്.