കാത്തിരുന്ന ദിവസത്തിന്റെ പ്രഖ്യാപനം എത്തി; ബിഗ് ബോസ് സീസൺ മാർച്ച് 27 മുതൽ, പ്രത്യേകതകൾ പറഞ്ഞു മോഹൻലാൽ..!!

110

പ്രേക്ഷകർ കാത്തിരുന്ന ആ ദിനങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം. മലയാളം ബിഗ് ബോസ് സീസൺ 4 മാർച്ച് 27 മുതൽ ആരംഭിക്കുന്നു എന്ന് മോഹൻലാൽ ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. മലയാളത്തിൽ ആദ്യ സീസണിൽ തരികിട സാബു വിജയി ആയപ്പോൾ രണ്ടാം സീസണിൽ കൊറോണ എത്തിയതോടെ വിജയിയെ കണ്ടെത്താൻ കഴിയാതെ അവസാനിക്കുക ആയിരുന്നു.

എന്നാൽ മൂന്നാം സീസണും കൊറോണ മൂലം പൂർത്തിയാക്കാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും വിജയിയെ വോട്ടിങ്ങിൽ കൂടി കണ്ടെത്തുക ആയിരുന്നു മലയാളികൾ. വമ്പൻ മത്സരം ആയിരുന്നു കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നത്. വിജയം നേടിയത് നടൻ മണിക്കുട്ടൻ ആയിരുന്നു. ഇപ്പോഴിതാ നാലാം സീസൺ ആരംഭിക്കുമ്പോൾ വമ്പൻ പ്രതീക്ഷകൾ ആണ് മലയാളി ബിഗ് ബോസ് ആരാധകർക്ക് ഉള്ളത്.

ഏകദേശം പതിനെട്ട് മത്സരാർത്ഥികൾ ഉണ്ടായിരിക്കും എന്നാണ് അറിയുന്നത്. ഇത്തവണ പലമേഖലയിൽ നിന്നുമുള്ളത് ആളുകൾ ഉണ്ടാവും എന്നാണു അറിയുന്നത്. മാധ്യമ മേഖലയിൽ തിളങ്ങി നിൽക്കുന്ന ഒരു വ്യക്തി ഉണ്ടാവും എന്നാണ് അറിയുന്നത്. അതുപോലെ വിദേശി ആയ കേരളത്തിൽ സ്ഥിര താമസമാക്കിയ ഒരാൾ ഉണ്ടാവും എന്നും സിനിമ സീരിയൽ മേഖലയിൽ നിന്നും മാത്രമല്ല ഒപ്പം കായിക ലോകത്തിൽ ഉള്ള ആളുകളും അതുപോലെ ഗായകരും ഭക്ഷണ പ്രിയരും ഫെമിനിസ്റ്റുകളും എല്ലാം ഉണ്ടാവും എന്നാണ് അറിയിക്കുന്നത്.

അതെ സമയം തുടർച്ചയായ നാലാം സീസണിലും മോഹൻലാൽ തന്നെയാണ് അവതാരകനായി എത്തുന്നത്. മാർച്ച് 27 മുതൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി ഒമ്പതരക്കും ശനി ഞായർ ദിവസങ്ങളിൽ രാത്രി ഒമ്പതു മണിക്കും ആണ് ആയിരിക്കും സംപ്രേഷണം ചെയ്യുക.