മോഹൻലാലിന്റെ ആ റെക്കോർഡ് ആഗോള കളക്ഷനിൽ മറികടന്ന് ഭീഷ്മ; മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് തൂക്കിയടി തുടരുന്നു..!!

275

മലയാള സിനിമയിൽ വമ്പൻ മുന്നേറ്റം നടത്തിക്കൊണ്ടു ഇരിക്കുകയാണ് മമ്മൂട്ടി നായകനായി എത്തിപ്പോയ ഭീഷ്മ പർവ്വം.

നീണ്ട രണ്ടര വർഷത്തിന് ശേഷം നൂറു ശതമാനം ആളുകൾ തീയറ്ററിൽ എത്തിയ ചിത്രം ആണ് ഭീഷ്മ. പതിനഞ്ചു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ.

ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടിൽ വമ്പൻ മുന്നേറ്റം നടത്തുന്ന ഭീഷ്മ മമ്മൂട്ടിയുടെ കഴിഞ്ഞ പത്ത് വര്ഷത്തിനുള്ള വന്ന ഏറ്റവും കൂടുതൽ ജന ശ്രദ്ധ ലഭിച്ച ചിത്രം കൂടിയാണ്. ഇപ്പോൾ ഭീഷ്മയിൽ കൂടി തന്റെ നാൽപ്പതിലധികം നീണ്ടു നിൽക്കുന്ന അഭിനയ ജീവിക്കാത്തതിലെ ഏറ്റവും വലിയ വിജയ ചിത്രമായി നിൽക്കുകയാണ്.

mohanlal mammootty

മമ്മൂട്ടിയുടെ ആദ്യ അമ്പത് കോടി കളക്ഷൻ റിപ്പോർട്ട് നേടുന്ന ചിത്രം കൂടിയായ ഭീഷ്മ ഇപ്പോൾ ലോകവ്യാപകമായി ദൃശ്യം എന്ന ചിത്രത്തിന്റെ റെക്കോർഡ് കളക്ഷൻ ഇപ്പോൾ മറികടന്നിരിക്കുകയാണ്. 2013 ൽ ആയിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം പുറത്തിറങ്ങുന്നത്. അതിന്റെ റെക്കോർഡ് ആണ് നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി മറികടക്കുന്നത്. മലയാളത്തിൽ ആദ്യ അമ്പത് കോടി നേടിയ ചിത്രം ആയിരുന്നു ദൃശ്യം.

ചിത്രത്തിന്റെ കേരള കളക്ഷൻ 44 കോടി ആയിരുന്നു. ആഗോള കളക്ഷൻ നേടിയത് 66 കോടി ആയിരുന്നു. ഇപ്പോൾ ഭീഷ്മ പർവ്വം ആഗോള കളക്ഷനിൽ ദൃശ്യത്തിലെ മറികടന്നത്. എന്നാൽ കേരളത്തിൽ നിന്നും മുപ്പത്തിയാറു കോടി മാത്രമാണെന്ന് ഇതുവരെയും ഭീഷ്മ നേടിയത് എങ്കിൽ കൂടിയും മുപ്പത് കോടിയോളം രൂപയാണ് റസ്റ്റ് ഓഫ് ഇന്ത്യ, ഓവർസീസ് മാർക്കറ്റുകളിൽ നിന്നും ഭീഷ്മ നേടി എന്ന് ബോക്സ് ഓഫീസ് കളക്ഷൻ അനലിസ്റ്റുകൾ പറയുന്നു.

Bheeshma Parvam' movie review l Mammootty l Amal Neerad

143 കോടി നേടിയ മോഹൻലാൽ ചിത്രം പുലിമുരുകൻ ആണ് ഏറ്റവും കൂടുതൽ ആഗോള കളക്ഷൻ നേടിയ മലയാളം ചിത്രം. അതിന്റെ പിന്നിൽ ഉള്ളത് 128 കോടി നേടിയ ലൂസിഫർ ആണ്. ആദ്യ രണ്ടു സ്ഥാനങ്ങളിൽ മോഹൻലാൽ ചിത്രങ്ങൾ നിൽക്കുമ്പോൾ മൂന്നാം സ്ഥാനത്തിൽ എൺപത് കോടി നേടിയ കുറുപ്പ് ആണുള്ളത്.

74 കോടി നേടിയ നിവിൻ പൊളി ചിത്രം പ്രേമവും 69 കോടി നേടിയ കായംകുളം കൊച്ചുണ്ണിയുമാണ് ഇനി മമ്മൂട്ടിക്ക് മുന്നിലുള്ള ബോക്സ് ഓഫീസ് റെക്കോർഡുകൾ.

You might also like