തന്റെ ഫേസ്ബുക് പോസ്റ്റുകളുടെ രഹസ്യം വെളിപ്പെടുത്തി വിനായകൻ; അത് കലക്കി എന്ന് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നു..!!

93

മലയാളത്തിൽ ഒരു പോലെ മാസ്സ് വേഷങ്ങളും കാരക്ടർ വേഷങ്ങളും അതുപോലെ കോമഡി ഇമോഷണൽ വേഷങ്ങൾ എല്ലാം തന്നെ കൈകാര്യം ചെയ്യുന്ന നടന്മാരിൽ ഒരാൾ ആണ് വിനായകൻ. ആദ്യ കാലങ്ങളിൽ വില്ലൻ, ഗുണ്ടാ അടക്കമുള്ള വേഷങ്ങൾ ചെയ്തു വന്ന വിനായകൻ പിന്നീട് മലയാളത്തിൽ മുൻ നിര വേഷങ്ങൾ ചെയ്യുക ആയിരുന്നു.

ആട്, ആട് 2 എന്നിവയിലെ വേഷങ്ങൾ കയ്യടി നേടിയപ്പോൾ ട്രാൻസ്, ഓപ്പറേഷൻ ജാവ, അതുപോലെ ഇപ്പോൾ പട എന്ന ചിത്രത്തിലെ അടക്കം ഗംഭീര വേഷങ്ങൾ ആണ് വിനായകൻ ചെയ്യുന്നത്. എന്നാൽ താരം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന പോസ്റ്റുകളിൽ നിന്നും ആരാധകർക്ക് പ്രത്യേകിച്ച് ഒന്നും മനസിലാവാറില്ല എങ്കിൽ കൂടിയും എന്താണ് എന്ന് സോഷ്യൽ മീഡിയയെ ചിന്തിപ്പിക്കുന്ന ആൾ കൂടി ആണ് വിനായകൻ.

ഇന്ന് മലയാളത്തിൽ മികച്ച താരമൂല്യമുള്ള നടനായി മാറിക്കഴിഞ്ഞു വിനായകൻ. നേരത്തെ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിരുന്ന വിനായകൻ ഇപ്പോൾ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ സെലെക്ടിവ് ആയി എന്ന് പറയുന്നു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ.

രണ്ടുമൂന്ന് സിനിമകൾ തുടർച്ചായി ചെയ്തു കഴിയുമ്പോൾ തനിക്ക് ബോറടിക്കും എന്നും അതുകൊണ്ടു ഒരു വര്ഷം എത്ര ചിത്രം ചെയ്യണം എന്നുള്ളതിൽ ഇപ്പോൾ താൻ ഒരു കണക്ക് വെച്ചിട്ടുണ്ട് എന്നും വിനായകൻ പറയുന്നു. പട പോലെയുള്ള സിനിമകൾ തന്നെത്തേടി വരുമെന്ന് തനിക്ക് അറിയാം.

അത്തരം ചിത്രങ്ങൾ ചെയ്യാൻ ആണ് എനിക്ക് ഇഷ്ടം. പാട്ട് പാടുക, ഡാൻസ് ചെയ്യുക തുടങ്ങിയ പരിപാടികൾ ഒന്നും തന്നെ കൊണ്ട് കഴിയില്ല എന്നും വിനായകൻ പറയുന്നു. പട എന്ന ചിത്രത്തിനൊപ്പം നവ്യ നായർ നായികാ ആയി എത്തുന്ന ഒരുത്തി എന്ന ചിത്രത്തിൽ ഗംഭീരമായ ഒരു പോലീസ് വേഷമാണ് വിനായകൻ ചെയ്യുന്നത്. അടിക്കുറിപ്പുകൾ ഇല്ലാതെ സോഷ്യൽ മീഡിയയിൽ വിനായകൻ പങ്കുവെക്കുന്ന ചിത്രങ്ങൾ പലതും എന്നും ചർച്ച ആയി വരാറുമുണ്ട്.

ഇതിന്റെ അർഥങ്ങൾ കണ്ടെത്തുക എന്നുള്ളത് വളരെ വിനോദമായ കാര്യമായി ആരാധകർ കാണുന്നതും. ഇത്തരത്തിൽ ആദികുറുപ്പ് ഇല്ലാതെ പങ്കുവെക്കുന്ന ചിത്രങ്ങളെ കുറിച്ചും വിനായകൻ പറയുന്നുണ്ട്. അത് തന്റെ രാഷ്ട്രീയമാണ്. പിന്നീട് ഒരു മറ്റൊരു വേദിയിൽ അതിന്റെ പൂർണമായ ഒരു എപ്പിസോഡ് എടുത്ത് അതിനെ കുറിച്ച് ചർച്ച നടത്താൻ കഴിയും. ആളുകൾ ചിന്തിക്കട്ടെ, എന്തുകൊണ്ടാണ് ഈ പൊട്ടൻ ഇത്തരത്തിൽ പോസ്റ്റുകൾ ഇടുന്നതെന്നു ആളുകൾക്ക് ചിന്തിക്കാൻ കഴിയട്ടെ എന്നും വിനായകൻ പറയുന്നു.

You might also like