വീണ്ടും സന്തോഷ നിമിഷം വന്നെത്തി; ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി ദിവ്യ ഉണ്ണി..!!

101

ഭർത്താവിനൊപ്പമുള്ള കിടിലം ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. സിനിമയിൽ സജീവം ആയി നിൽക്കുമ്പോൾ ആയിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യ വിവാഹം. വിവാഹം കഴിഞ്ഞു വിദേശത്തേക്ക് പറന്ന അമേരിക്കയിൽ സ്ഥിരതാമസം ആക്കി. സിനിമയിൽ നിന്നും പിന്മാറി എങ്കിൽ കൂടിയും നൃത്തത്തിൽ സജീവമായ താരം അമേരിക്കയിൽ പുതിയ നൃത്ത വിദ്യാലയം തുടങ്ങുകയും ചെയ്തു.

തുടർന്ന് വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങിയതോടെ സുധീർ ശേഖറുമായി ഉള്ള വിവാഹ ജീവിതം ദിവ്യ ഉണ്ണി അവസാനിപ്പിക്കുക ആയിരുന്നു. അതിനു ശേഷം അരുൺ കുമാർ മണികണ്ഠനെ ജീവിതത്തിലേക്ക് ദിവ്യ കൊണ്ട് വന്നു. അരുൺ കുമാറും ദിവ്യ ഉണ്ണിയും തമ്മിൽ ഉള്ള വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് കുഞ്ഞു അതിഥി എത്തിയതും എത്തിയിരുന്നു. ഭർത്താവിന്റെ പിന്നാളിൽ ദിവ്യ പങ്കു വെച്ച കുറിപ്പാണു ഇപ്പോൾ വൈറൽ ആകുന്നത്.

നല്ലപാതിക്ക് പിറന്നാളാശംസകൾ നേർന്നെത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി ഇപ്പോൾ. സുഹൃത്തും എല്ലാമെല്ലാമായ പ്രിയപ്പെട്ടവന് പിറന്നാളാശംസകൾ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാവട്ടെയെന്നായിരുന്നു ദിവ്യ ഉണ്ണി കുറിച്ചത്. ഭർത്താവിനെ ടാഗ് ചെയ്തുള്ള പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്.

ക്യൂട്ട് ഫോട്ടോയാണ് ഇതെന്നും ആരാധകർ പറഞ്ഞിരുന്നു. മികച്ച വേഷം ലഭിച്ചാൽ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് ദിവ്യ ഉണ്ണി പറഞ്ഞിരുന്നു. കുടുംബസമേതമായി അമേരിക്കയിലേക്ക് ചേക്കേറിയ താരം ഇടക്ക് നൃത്തപരിപാടികൾക്കായി കേരളത്തിലേക്ക് എത്താറുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും താരത്തിന് ശക്തമായ പിന്തുണയാണ് ഇന്നും ആരാധകർ നൽകുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് വിശേഷങ്ങളെല്ലാം വൈറലായി മാറാറുള്ളത്. പുതിയ പോസ്റ്റിന് കീഴിലും ആശംസ അറിയിച്ച് ആരാധകർ എത്തിയിട്ടുണ്ട്.