ഒടിയൻ സംവിധായൻ ശ്രീകുമാർ മേനോനൊപ്പം മോഹൻലാൽ വീണ്ടും..!!

15

ഒടിയൻ എന്ന ഒറ്റ ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സംവിധായകൻ ആണ് ശ്രീകുമാർ മേനോൻ, വമ്പൻ ആവേശത്തോടെ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രമായിരുന്നു ഒടിയൻ.

ഇപ്പോഴിതാ മോഹൻലാൽ ശ്രീകുമാർ മേനോൻ എന്നിവർ വീണ്ടും ഒന്നിക്കുകയാണ്. എന്നാൽ സിനിമക്ക് വേണ്ടി ആയിരിക്കില്ല ഈ ഒത്ത് കൂടുതൽ, മൈ ജിയുടെ പുതിയ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ശ്രീകുമാർ മേനോൻ വീണ്ടും മോഹൻലാലുമായി ഒന്നിക്കുന്നത്.

ശ്രീകുമാർ മേനോൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ,

ഒരു ഇടവേളക്ക് ശേഷം ലാലേട്ടനുമായുള്ള ഷൂട്ടിംഗ്. ഇത്തവണ മൈജിക്കുവേണ്ടിയുള്ള പരസ്യചിത്രം.

ഏറെ സന്തോഷം തരുന്ന മണിക്കൂറുകളായിരുന്നു ഇന്നലെ കടന്നുപോയത്. ലാലേട്ടനോടൊപ്പമുള്ള ഷൂട്ടിംഗ് വേളകളെന്നും ആഹ്ലാദകരമാണ്. മൂന്നു മണിക്കൂർ വെറും മൂന്ന് മിനിറ്റുപോലെ കടന്നുപോയ ചിത്രീകരണം.
അദ്ദേഹത്തിൽ നിന്നും എപ്പോഴും ലഭിക്കുന്ന കരുതലും സ്നേഹവും, ഒരു അപൂർവ ഭാഗ്യമായി ഞാൻ എന്നും കരുതുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം ലാലേട്ടനുമായുള്ള ഷൂട്ടിംഗ്. ഇത്തവണ മൈജിയ്ക്കുവേണ്ടിയുള്ള പരസ്യചിത്രം. ഏറെ സന്തോഷം തരുന്ന…

Posted by V A Shrikumar on Thursday, 25 July 2019

You might also like