ഇട്ടിമാണിക്ക് കട്ടക്ക് എതിരാളിയായി ഗാനഗന്ധർവ്വനും ഓണത്തിന്; ബോക്സോഫീസിൽ മമ്മൂട്ടി മോഹൻലാൽ പോരാട്ടം..!!

29

പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിൽ ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവ്വൻ. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാത്തിരിക്കുന്ന ചിത്രം ആദ്യം റിലീസ് തീരുമാനിച്ചിരുന്നത് ഒക്ടോബറിൽ ആയിരുന്നു, എന്നാൽ ഇപ്പോൾ പുതിയ റിപ്പോർട്ട് പ്രകാരം ചിത്രം ഓണത്തിന് തന്നെ എത്തും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

മമ്മൂട്ടി മൂന്ന് ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിൽ വന്ദിത, അതുല്യ എന്നിവർ ആണ് നായികമാർ ആയി എത്തുന്നത്. കാലസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് ആഘോഷമാക്കാൻ എത്തുന്ന ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ ജയൻ, അശോകൻ, അബു സലിം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നത്.

അതേസമയം മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മെയിഡ് ഇൻ ചൈനയും ഓണം റിലീസ് ആയി ആണ് എത്തുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ചെയ്യുന്ന കുടുംബ ചിത്രം കൂടിയാണ് നർമത്തിൽ ചാലിച്ച് എത്തുന്ന ഇട്ടിമാണി, നവാഗതരായ ജിബി ജോജു എന്നിവർ ആണ് ചിത്രത്തിന്റെ സംവിധായകർ, ആശിർവാദ് സിനിമാസ് ആണ് നിർമാണം.

അതുപോലെ തന്നെ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനായി എത്തുന്ന ബ്രദേഴസ്  ഡേയും നിവിൻ പോളി, നയൻതാര എന്നിവർ പ്രധാന വേഷത്തിൽ എത്തി ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷൻ ഡ്രാമയും ഓണത്തിന് എത്തും, അജു വർഗീസ് ആണ് ചിത്രത്തിന്റെ നിർമാണം.