രക്ഷാപ്രവർത്തനത്തിന് ഇടയിൽ ജീവൻ പൊലിഞ്ഞ അബ്ദുൾ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസം മോഹൻലാൽ ഏറ്റെടുത്തു..!!

15

പ്രളയത്തിൽ വേദന അനുഭവിക്കുന്നവർക്ക് ഒപ്പം പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജീവൻ പൊലിഞ്ഞ ലിനുവിന്റെ കുടുംബത്തിന് സഹായ ഹസ്തങ്ങളുമായി എത്തിയ മോഹൻലാൽ ചെയർമാൻ ആയിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷൻ പ്രളയത്തിൽ മുങ്ങി താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിന് ഇടയിൽ ജീവൻ പൊലിഞ്ഞ അബ്ദുൽ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുത്തു.

അദ്ബുൾ റസാഖിന്റെ വീട്ടിൽ എത്തിയ വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർ മേജർ രവി അടിയന്തര സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയതിനൊപ്പം പതിനൊന്നാം തരത്തിലും ഒമ്പതാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് കുട്ടികളുടെയും ഡിഗ്രി പൂർത്തിയാക്കുന്നത് വരെയുള്ള ചിലവുകൾ ഏറ്റെടുത്തു.

പ്രവാസിയായ അബ്ദുൾ റസാഖ് മലപ്പുറം കാരത്തൂർ സ്വദേശിയാണ്, കുട്ടികളെ ഫോണിൽ വിളിച്ച് സ്വാന്ത്വനമേക്കാനും മോഹൻലാൽ മറന്നില്ല. നേരത്തെ ലിനുവിന്റെ കടുംബത്തിന് ഒരു ലക്ഷം രൂപയുടെ സഹായവും വീട് നിർമാണവും മോഹൻലാൽ അമ്മയുടെയും അച്ഛന്റെയും പേരിൽ തുടങ്ങിയ വിശ്വശാന്തി ഫൗഡേഷൻ ഏറ്റെടുത്തിരുന്നു.

You might also like