നാളെയെന്ന സങ്കൽപ്പമില്ലാത്ത ഒട്ടേറെ ആളുകൾ അവിടെയുണ്ട്; സൈമ വേദിയിൽ സഹായഭ്യർത്ഥന നടത്തി പൃഥ്വിരാജ് സുകുമാരൻ..!!

57

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് വേണ്ടി സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് വേദിയിൽ സഹായം അഭ്യർത്ഥിച്ച് മലയാളികളുടെ പ്രിയതാരം പ്രിത്വിരാജ്. കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന പുരസ്‌കാര വേദിയിൽ ആണ് പൃഥ്വിരാജ് കൂടെ എന്ന ചിത്രത്തിന് മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് വാങ്ങുന്നതിന് ഇടയിൽ സഹായം അഭ്യർത്ഥന നടത്തിയത്.

പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ,

രണ്ട് ലക്ഷത്തിൽ അധികം ആളുകൾ ആണ് മഴയിൽ ദുരിതം അനുഭവിച്ച് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. അവർക്ക് നാളെ എന്താകും എന്നുള്ള സങ്കല്പം പോലും ഇല്ലാതെയാണ് ഇന്ന് ഈ രാത്രി അടക്കം കഴിയുന്നത്, അവർക്ക് വേണ്ടി നിങ്ങൾ കൂടി സഹായങ്ങൾ നൽകണം, മലയാളത്തിലെ താരങ്ങളെ കൊണ്ട് കഴിയുന്നത് ഒത്തൊരുമിച്ച് ഞങ്ങൾ ചെയ്യുന്നുണ്ട്, എങ്ങനെ അവർക്ക് സഹായങ്ങൾ നൽകണം എന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടങ്കിൽ ഞങ്ങളുടെ സാമൂഹിക മാധ്യമ പേജുകൾ നോക്കിയാൽ മതി’ പൃഥ്വിരാജ് സുകുമാരന്റെ വാക്കുകൾ ഇങ്ങനെ.

മോഹൻലാൽ, ധനുഷ്, ടോവിനോ തോമസ്, വിജയ് യേശുദാസ്, തൃഷ, വരലക്ഷ്മി ശരത് കുമാർ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. മൂന്ന് കോടിയോളം വില വരുന്ന റേഞ്ചർ ഓവർ കാറിന് ഫാൻസി നമ്പർ വാങ്ങുന്നതിന് ലേലത്തിൽ പങ്കെടുക്കാൻ വെച്ചിരുന്ന പണം പൃഥ്വിരാജ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.