മോഹൻലാലും ആന്റണി പെരുമ്പാവൂരും ചേർന്നാൽ മാസ്സ്; നവാഗതർക്കൊപ്പം ബോക്സോഫീസിൽ നിന്നും 200 കോടിയിലേറെ നേട്ടം..!!

41

ഇന്ത്യൻ സിനിമ മേഖലയിലെ ഏറ്റവും വലിയ നിർമാണ കമ്പനികളുടെ നിരയിലേക്ക് മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുമ്പോൾ മലയാള സിനിമക്ക് ഉയർന്ന ബഡ്ജറ്റിൽ ഉള്ള ചിത്രങ്ങൾ നിർമ്മിക്കാൻ നിർമാതാക്കളെ പ്രേരിപ്പിക്കുന്ന രീതിയിൽ ഉള്ള മാർക്കറ്റിങ് ആണ് ആശിർവാദ് സിനിമാസ് നടത്തുന്നത്.

ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ആശിർവാദ് സിനിമാസ് നിർമിച്ച ഒരു ചിത്രമൊഴികെ എല്ലാത്തിലും നായകൻ മോഹൻലാൽ തന്നെയാണ് എന്നുള്ളതാണ് വസ്തുത. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രം ആയി മാറിയ ദൃശ്യം ഈ കൂട്ടുകെട്ടിൽ പിറന്നത് ആയിരുന്നു.

ഇപ്പോഴിതാ നവാഗത സംവിധായകർ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിൽ നിന്നും ആയി 200 കോടിയിലേറെ നേടിയിരിക്കുകയാണ് ആശിർവാദ് സിനിമാസും മോഹൻലാലും ചേർന്ന്. മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങൾ നിർമ്മിക്കാനായി സംവിധായകരുടെ നീണ്ട നിര തന്നെയാണ് ഇപ്പോൾ മോഹൻലാലിന് മുന്നിൽ ഉള്ളത്.

ഈ അടുത്ത കാലത്ത് മലയാള സിനിമയിലെ പ്രമുഖ സംവിധായകനും നിർമാതാവും ആയ ആഷിക് അബു വെളിപ്പെടുത്തിയത്. പുലിമുരുഗൻ ചിത്രം അത്ര വലിയ വിജയം ആയത് മോഹൻലാൽ നായകനായത് കൊണ്ടാണ് എന്നായിരുന്നു.

മോഹൻലാൽ നായകനായി എത്തിയ അവസാന മൂന്നു ചിത്രങ്ങളിൽ നിന്നും മാത്രം ബോക്സോഫീസ് കളക്ഷൻ 213 കോടി രൂപയാണ്. നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ ബോക്സ്ഓഫീസിൽ നിന്നും നേടിയത് 53 കോടിയിൽ ഏറെ ആയിരുന്നു. ലൂസിഫർ ലോക വ്യാപകമായി നേടിയത് 135 കോടി രൂപ. ഇപ്പോഴിതാ ഓണം ചിത്രമായി എത്തിയ ഇട്ടിമാണി മെയിഡ് ഇൻ ചൈന നേടിയത് 10 ദിനങ്ങൾ കൊണ്ട് 25 കോടിയിൽ ഏറെ രൂപയാണ്. ഇതിൽ കൗതുകകരമായ വസ്തുത എന്തെന്ന് വെച്ചാൽ മൂന്നു ചിത്രങ്ങളും നിർമ്മിച്ചത് ആശിർവാദ് സിനിമാസ് തന്നെ ആയിരുന്നു.

ഒടിയനും ലൂസിഫറും 100 ദിവസത്തിൽ ഏറെ തീയറ്ററുകളിൽ പ്രദർശനം നടത്തി. ഇതുപോലെ തന്നെ വലിയൊരു നേട്ടം മോഹൻലാൽ നേരത്തെയും നടത്തിയിരുന്നു. 2016 – 17 കാലഘട്ടത്തിൽ ഇറങ്ങിയ മൂന്നു ചിത്രങ്ങളായ പുലിമുരുകൻ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ഒപ്പം എന്നീ ചിത്രങ്ങളിൽ നിന്നും 250 കോടിയിൽ ഏറെ കളക്ഷൻ നേടിയിരുന്നു. എന്നാൽ ഈ ചിത്രങ്ങളിൽ നായകൻ മോഹൻലാൽ ആയിരുന്നു എങ്കിൽ കൂടിയും നിർമാതാക്കൾ മൂന്നു വ്യത്യസ്ത കമ്പനികൾ ആയിരുന്നു. അതിനൊപ്പം തന്നെ മലയാളത്തിലെ പ്രശസ്തരായ സംവിധായകർ ആയിരുന്നു ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത്.

എന്നാൽ മോഹൻലാൽ പുതുമുഖ സംവിധായകർക്ക് മുന്നിൽ വിമുഖത കാണിക്കുന്ന എന്നുള്ള പരാതികൾ മാറുന്നതിന് ഒപ്പം പുതുമുഖങ്ങൾക്ക് ഒപ്പം വലിയ വിജയങ്ങൾ കൂടി നേടുകയാണ് മോഹൻലാലിലൂടെ. മലയാള സിനിമ ഉയരങ്ങളിൽ എത്തുന്നത് മോഹൻലാലിൽ കൂടിയാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.