ദിലീപിന്റെ നായികയായി വീണ്ടും അനുശ്രീ എത്തുന്നു; മൈ സാന്റാ വരുന്നു..!!

50

ഓർഡിനറി എന്ന ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേക്ഷക മനം കവർന്ന സംവിധായകൻ ആണ് സുഗീത്. സൂപ്പര്ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആയ സുഗീത് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് ജനപ്രിയ നായകൻ ദിലീപ് ആണ്.

ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിന് ശേഷം അനുശ്രീ ദിലീപിന്റെ നായികയായി എത്തുന്ന ചിത്രമായിരിക്കും മൈ സാന്റാ. ഓർഡിനറി, 3 ഡോട്സ്, ഒന്നും മിണ്ടാതെ, മധുര നാരങ്ങാ, ശിക്കാരി ശംഭു, കിനാവള്ളി തുടങ്ങിയ ചിത്രങ്ങൾ ആണ് സുഗീത് ഇതിനു മുമ്പ് സംവിധാനം ചെയ്തത്.

ദിലീപ്, അർജുൻ എന്നിവർ ഒന്നിക്കുന്ന ജാക്ക് ഡാനിയേൽ എന്ന ചിത്രത്തിൽ ആണ് ദിലീപ് ഇപ്പോൾ അഭിനയിക്കുന്നത്. കൊച്ചിയിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.ജാക്ക് ഡാനിയേൽ ചിത്രീകരണം പൂർത്തിയായതിനു ശേഷം ആയിരിക്കും, ക്രിസ്മസ് റിലീസ് ആയി എത്തുന്ന മൈ സാന്റയിൽ ജോയിൻ ചെയ്യുക.