എന്റെ വീഡിയോ അവർ മാത്രമല്ല, എല്ലാവരും കാണണം; വീഡിയോ പോസ്റ്റ് ചെയ്ത് ജോമോൾ ജോസഫ്..!!

80

രാത്രികാലങ്ങളിൽ ഓൺലൈനിൽ ഉള്ള യുവതികൾക്ക് നേരെ അശ്ലീല സന്ദേശങ്ങളുമായി എത്തുന്ന ഞരമ്പ് രോഗികൾക്ക് എതിരെ ശക്തമായ ഭാഷയിൽ വിമർശനവുമായി എത്തിയ കൊച്ചി സ്വദേശിനിയായ ജോമോൾ ജോസഫ് എന്ന മോഡൽ സാമൂഹിക മാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് നിരവധി വിവാദ വിഷയങ്ങൾ തന്റെതായ അഭിപ്രായങ്ങൾ പറഞ്ഞ ജോമോൾ തനിക്ക് എതിരെ വെല്ലുവിളിയുമായി എത്തിയവർക്ക് അതെ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ്. ജോമോൾ ജോസെഫിന്റെ ലീക്ക് വീഡിയോ ഉണ്ടെന്നു ആയിരുന്നു കുറെ യുവാക്കൾ കമന്റ് ബോക്സിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ജോമോൾ വീഡിയോ പോസ്റ്റ് ചെയ്തു സാമൂഹിക മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ ,

എന്റെ വീഡിയോ കയ്യിൽ കിട്ടിയിട്ടും അത് എല്ലാവരേയും കാണിക്കാനുള്ള മനസ്സില്ലാത്തത് കഷ്ടമല്ലേ ബ്രോസ്.

ആരൊക്കെയോ കമന്റിൽ പറഞ്ഞിരുന്നു ‘എന്റെ വീഡിയോ കിട്ടി” “എന്റെ വീഡിയോ കയ്യിലുണ്ട്എന്നൊക്കെ. അവരാരും തന്നെ എനിക്ക് എന്റെ വീഡിയോ കാണാൻ അവസരം തരികയോ എന്റെ വീഡിയോകൾ എനിക്ക് അയച്ചുതരാനുള്ള നല്ല മനസ്സ് കാണിക്കുകയോ ചെയ്തില്ല. മൂന്നാ നാലോ പേർക്ക് മാത്രമാണ് എന്റെ വീഡിയോ കാണാനുള്ള അവസരം ലഭിച്ചതെന്നാണ് കമന്റുകളിൽ നിന്നും മനസ്സിലാകുന്നത്.

അത് ശരിയല്ല എന്റെ വീഡിയോ എല്ലാവർക്കും കാണാനുള്ള അവസരം വേണമല്ലോ അതല്ലേ അതിന്റെ ഒരിത് നിങ്ങളുദ്ദേശിച്ച തരത്തിലുള്ള വീഡിയോ ആണോ നിങ്ങളുടെ കയ്യിലുള്ള വീഡിയോയാണോ എന്നൊന്നും എനിക്കറിയില്ല എന്റെ കയ്യിലുള്ള എന്റെ വീഡിയോ എല്ലാവർക്കും കാണാനായി ഷെയർ ചെയ്യുന്നു..

വീഡിയോ കണ്ട ശേഷം അഭിപ്രായം പറയണേ അപാകതകൾ പരിഹരിച്ച് & വളരെ മിഖച്ച വീഡിയോകൾ അടുത്ത് തന്നെ വരുന്നതാണ്.

എന്റെ വീഡിയോ കയ്യിൽ കിട്ടിയിട്ടും, അത് എല്ലാവരേയും കാണിക്കാനുള്ള മനസ്സില്ലാത്തത് കഷ്ടമല്ലേ ബ്രോസ്.. ആരൊക്കെയോ…

Posted by Jomol Joseph on Wednesday, 11 September 2019