ആട്ടവും പാട്ടുമായി ഒത്തുചേർന്ന് മോഹൻലാലിന്റേയും പൃത്വിരാജിന്റെയും കുടുംബം; താരമായത് വിസ്മയ മോഹൻലാൽ..!!

209

പൃഥ്വിരാജ് സംവിധായ കുപ്പായം അണിഞ്ഞു മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ, മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നേടിയത്, മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രമായി ലൂസിഫർ മാറിയപ്പോൾ, ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി ഉള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.

ലുസിഫറിന്റെ വമ്പൻ വിജയത്തിന് ശേഷം പ്രിത്വിരാജ്, സുപ്രിയ എന്നിവർ വലിയ മോഹൻലാലിനോടും കുടുംബത്തോടൊള്ള സൗഹൃദം അരകിട്ട് ഉറപ്പിച്ചിരിക്കുകയാണ്. അതിന് ആക്കാം കൂട്ടുന്ന ചിത്രങ്ങൾ ആണ് സുപ്രീയ പങ്കുവെച്ചത്.

സൺഡേ പാർട്ടി ടൈം എന്ന തലക്കെട്ടോടെയാണ് മോഹൻലാൽ, പ്രണവ് മോഹൻലാൽ, പ്രിത്വിരാജ്, ആന്റണി പെരുമ്പാവൂർ, വിസ്മയ മോഹൻലാൽ, സുപ്രിയ പൃഥ്വിരാജ്, സുചിത്ര മോഹൻലാൽ എന്നിവർ അടങ്ങുന്നവർ നിൽകുന്ന ചിത്രം സുപ്രിയ പങ്കുവെച്ചത്. പ്രണവ് മോഹൻലാൽ, സുചിത്ര മോഹൻലാൽ എന്നിവർ ചേർന്ന് പാട്ട് പാടുന്നതും ചിത്രത്തിൽ നിന്നും കാണാം.

ലൂസിഫർ ചിത്രത്തിന്റെ വിജയ ആഘോഷവും ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ എത്തിയതും ഇരു കുടുംബങ്ങളും ഒന്നിച്ച് ആയിരുന്നു, എന്നാൽ ഇപ്പോൾ സിനിമക്ക് അപ്പുറം തങ്ങളുടെ സൗഹൃദം വളർന്ന് എന്ന് തെളിയിക്കുകയാണ് പുതിയ ചിത്രങ്ങൾ.

ചിത്രം സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയിതപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് വിസ്മയ മോഹൻലാലിനെ തന്നെ ആയിരിക്കും, കാരണം, അധികം ക്യാമറ കണ്ണുകൾക്ക് ഇടം കൊടുക്കാത്ത ആൾ ആണ് മോഹൻലാലിന്റെ മകൾ വിസ്മയ.