വെളുത്തുള്ളി എന്ന ഔഷധം; വെറും വയറ്റിൽ വെളുത്തുള്ളി പാനീയം കുടിച്ചാൽ ഗുണങ്ങൾ ഇങ്ങനെ..!!

2,295

ഇന്നത്തെ കാലത്ത് എന്ത് ചെറിയ അസുഖം വന്നാൽ പോലും പ്രായഭേദമന്യേ ഇംഗ്ലീഷ് മരുന്നുകൾ കഴിയുന്ന ആളുകൾ ആണ് നമ്മൾ, അതിൽ കൂടുതലും ഡോക്ടർ നൽകുന്ന കുറിപ്പ് പോലുമില്ലാതെ മെഡിക്കൽ സ്റ്റോറിൽ പോയി അസുഖം പറഞ്ഞു ഗുളികയും മറ്റും കഴിയുന്നവർ.

എന്നാൽ, വീട്ടിൽ തന്നെ അസുഖങ്ങൾ മാറാൻ ഉള്ള ഒട്ടേറെ സാധനങ്ങൾ ഉണ്ടായിട്ടും അതിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ശ്രമിക്കാത്തവർ ആണ് പലരും, എന്നിരുന്നാൽ കൂടിയും വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങളെ കുറിച്ച് അറിയാം.

നല്ല ദഹനത്തിനും ശരീരത്തിൽ അടിഞ്ഞു കൂടിയ വിഷാംശം ഇല്ലാതെ ആക്കാനും വിര ശല്യം ഒഴിവാക്കാനും ഒക്കെ ഉത്തമമായ ഒന്നാണ് വെളുത്തുള്ളി.

കൊളസട്രോൾ ഒഴിവാക്കാനും വയറിളക്കം നിൽക്കാനും ഗ്യാസിനും എല്ലാം ഉത്തമായ ഒന്നാണ് വെളുത്തുള്ളി.

കൂർക്കം വലികൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, പൊണ്ണത്തടി ഒഴുവക്കാൻ കൊതിക്കുന്നവർക്ക് ഒക്കെ വെറും വയറ്റിൽ വെളുത്തുള്ളി പാനീയം കഴിക്കുന്നത് ഉത്തമം ആണ്.

എങ്ങനെയാണ് വെളുത്തുള്ളി കൊണ്ട് പാനീയം ഉണ്ടാക്കുന്നത് എന്നറിയാം,

രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി അരിഞ്ഞു എടുത്ത ശേഷം, അതിന് ഒപ്പം ഒരു ചെറിയ കഷ്ണം ഇഞ്ചിയും അരിഞ്ഞു എടുക്കുക, തുടർന്ന് ഒന്നര ഗ്ലാസ് പച്ചവെള്ളം നന്നായി തിളപ്പിക്കുക, തുടർന്ന് അതിലേക്ക് അരിഞ്ഞെടുത്ത വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട ശേഷം നന്നായി വീണ്ടും തിളപ്പിക്കുക, തുടർന്ന് ഈ പാനീയം 20 മിനിറ്റ് മൂടി വെക്കുക. ശേഷം അതിരാവിലെ വെറും വയറ്റിൽ ഇത് കുടിക്കുന്നത് പൊണ്ണത്തടി കുറക്കാൻ ഉപയോഗിക്കാം.

അതുപോലെ തന്നെ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി വെറുതെ കഴിക്കുന്നത് രക്ത സമ്മർദം കുറക്കാനും വായിനാറ്റം അടക്കം ഇല്ലാതെ ആക്കാനും സഹായിക്കും.

You might also like