നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ വിവാഹിതനായി..!!

34

സംവിധായകൻ ഭരതന്റേയും നടി കെ പി എ സി ലളിതയുടെ മകൻ സിദ്ധാർത്ഥ് ഭരതൻ വിവാഹിതനായി, ഏറെ നാളുകളായി പ്രണയത്തിൽ ആയിരുന്ന അടുത്ത സുഹൃത്ത് കൂടിയായ സുജിന ശ്രീധറിനെയാണ് നടനും സംവിധായകനുമായ സിദ്ധാർത്ഥ് വിവാഹം കഴിച്ചത്.

2002ൽ നമ്മൾ എന്ന ചിത്രത്തിൽ നായകനായി എത്തിയ സിദ്ധാർത്ഥ്, 2012ൽ ഇറങ്ങിയ നിദ്ര എന്ന ചിത്രമാണ് സിദ്ധാർത്ഥ് ആദ്യമായി സംവിധാനം ചെയ്തത്. 1981ൽ അച്ഛനായ ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു നിദ്ര.