വാഹന നിയമങ്ങൾ ലംഘിച്ചാൽ ഇനി വലിയ വില നൽകേണ്ടി വരും; പുതിയ പിഴകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ..!!

55

ഇന്നലെ വരെ നൂറും ആയിരവും എല്ലാം കൊടുത്ത് ഒഴുവായി ഇരുന്ന പിഴകൾ ഇന്ന് മുതൽ പത്ത് ഇരട്ടി വർധിച്ചിട്ടുണ്ട്. സെപ്തംബർ 1 മുതൽ ആണ് പുതിയ കേന്ദ്ര മന്ത്രി സഭ പാസാക്കിയ പുതിയ വാഹന നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

പ്രായപൂർത്തി ആകാത്ത ആളുകൾ വാഹനം ഓടിക്കുന്നത് ആണ് ഏറ്റവും വലിയ ശിക്ഷ ആയി സർക്കാർ വില നില്കിയിരിക്കുന്നത്. 25000 രൂപ പിഴയും അതിന് ഒപ്പം വാഹനത്തിന്റെ രെജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും പ്രായപൂർത്തി ആകാതെ ആളുകൾ വാഹനം ഓടിച്ചു അപകടം ഉണ്ടായാൽ രക്ഷാകർത്താവിനു 3 വർഷം വരെ തടവ് ശിക്ഷയും ലഭിക്കും.

മദ്യപിച്ചു വാഹനം ഓടിച്ചാൽ 5000 രൂപ പിഴയും ആവർത്തിച്ചാൽ 15000 രൂപയും ആണ് പിഴ. മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് വാഹനം ഓടിച്ചാൽ 10000 രൂപയാണ് പിഴ. ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 1000 രൂപ ആണ് പിഴ. അമിത വേഗത്തിൽ വാഹനം ഓടിച്ചാൽ 2000 രൂപയാണ് പിഴ.