ഓണത്തിന്റെ ചിരിപ്പൂരം ഇട്ടിച്ചന്റെ വക; ഇട്ടിമാണിയിലെ ആദ്യ വീഡിയോ ഗാനത്തിന് വമ്പൻ വരവേൽപ്പ്..!!

39

നവാഗതരായ ജിബി ജോജുവും ചേർന്ന് തിരക്കഥാ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മെയിഡ് ഇൻ ചൈന.

കനൽ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് നായികയായി എത്തുന്നത് ഹണി റോസ് ആണ്, രാധിക ശരത് കുമാർ, കെ പി എ സി ലളിത, സിദ്ദിക്ക്, അജു വർഗീസ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, മാധുരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രത്തിന് ആദ്യ വീഡിയോ ഗാനം ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്, കോമഡി ഫാമിലി എന്റർടൈന്മെന്റ് ആയി ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ ട്രെന്റ് ആയിരിക്കുകയാണ്.

സന്തോഷ് വർമയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് 4 മ്യൂസിക്‌സ് ആണ്. ശങ്കർ മഹാദേവൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

വീഡിയോ ഗാനം കാണാം