താരസംഘടനയായ അമ്മയിൽ ഇനി മുൻതൂക്കം വനിതകൾക്ക്; പുതിയ ഭേദഗതികൾ പ്രഖ്യാപിച്ച് മോഹൻലാൽ..!!

130

മലയാള സിനിമയുടെ താരസംഘടനയായ അമ്മയിൽ പുത്തൻ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി സംഘടന പ്രസിഡന്റ് മോഹൻലാൽ, കാലങ്ങൾ ആയി സ്ത്രീ വിരുദ്ധ നിലപാടുകളിൽ മുമ്പിൽ ആണെന്ന് പഴികേൾക്കുന്ന സംഘടനയുടെ പുത്തൻ രീതികളിൽ എത്തിക്കുവാൻ ഭരണഘടന ഭേദഗതി ചെയ്യും എന്നും മോഹൻലാൽ അറിയിച്ചു.

വരുന്ന വാർഷിക ജനറൽ ബോഡിയിൽ ആയിരിക്കും പുതിയ ഭേദഗതി നടപ്പിൽ ആക്കുക, വൈസ് പ്രസിഡന്റ് പദവിയിലേക്ക് നടിമാർ എത്തും എന്നും നിർവാഹക സമിതിയിൽ നാല് നടിമാർ ഉണ്ടായിരിക്കും എന്നും മോഹൻലാലിന്റെ നേതൃത്വത്തിൽ ഉള്ള സംഘടന നടത്താൻ ഉദ്ദേശിക്കുന്നത്.

നിലവിൽ നിർവാഹക സമിതിയിൽ രണ്ട് വനിതകൾ ആണ് ഉണ്ടായിരുന്നത്, അതിൽ രമ്യ നമ്പീശൻ രാജി വെച്ചിരുന്നു, തുടർന്ന് വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടന രൂപീകരിക്കുക ആയിരുന്നു, എന്നാൽ ഒരു ആൾക്ക് വേണ്ടി മാത്രം നില കൊള്ളുന്ന സംഘടന എന്ന പേരിൽ പുതിയ സംഘടനക്ക് ഏറെ പഴികൾ കേൾക്കേണ്ടിയും വന്നു. ഇപ്പോഴിതാ പുതിയ ഭേദഗതികൾ നൽകി മോഹൻലാലിന്റെ നേതൃത്വത്തിൽ ഉള്ള സംഘടന കൂടുതൽ ശക്തരാകുകയാണ്.

https://youtu.be/_Gvu_LSJWMk

You might also like