ബിഗ് ബ്രദറിൽ മോഹൻലാലിന്റെ നായിക റജീന കസാൻഡ്ര; ചിത്രീകരണം അടുത്ത മാസം ആരംഭിക്കും..!!

71

ലേഡിസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ, ജുൺ 25ന് എറണാകുളത്ത് ആണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ബംഗളൂരു ആണ് ചിത്രത്തിന്റെ മറ്റൊരു ലോക്കഷൻ.

സിദ്ധിക്ക് തന്നെ കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് റജീന കസാൻഡ്രയാണ്. കണ്ടനാൾ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെ പതിനഞ്ചാം വയസിൽ നായികയായി എത്തിയ നടിയാണ് റജീന.

എസ് ടാക്കീസിന്റെ ബാനറിൽ ജെൻസോ ജോസും, വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ രാജനും ചേർന്നാണ് ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ബിഗ് ബ്രതർ നിർമ്മിക്കുന്നത്.