മമ്മൂട്ടി നായകനായി എത്തുന്ന ഉണ്ട, കിടിലൻ പോലീസ് റോഡ് സ്റ്റോറി..!!

102

മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിക്ക് ഒപ്പം ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, സുധി കോപ്പ, ദിലീഷ് പോത്തൻ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

മൂവീസ് മിൽ, ജെമിനി സ്റ്റുഡിയോസിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ സബ് ഇൻസ്‌പെക്ടർ മണി എന്ന കഥാപാത്രതെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥ പറയുന്ന ചിത്രം, ഒരു മികച്ച റോഡ് മൂവി ഗണത്തിൽ ആയിരിക്കും എത്തുക. ഹർഷാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.