അൽപ്പ വസ്ത്രത്തിൽ എത്തിയ മാധുരിക്ക് മോശം കമന്റ്; മലയാളികൾക്ക് അപമാനം ആകല്ലേ എന്ന് നടി..!!

138

ജോസഫ് എന്ന ഒറ്റ ചിത്രത്തിൽ കൂടി മലയാളികളുടെ പ്രിയങ്കരിയായ മാറിയ നടിയാണ് മാധുരി. ജോജു നായകനായി എത്തിയ ചിത്രത്തിൽ നായികയായി എത്തിയ മാധുരി, തായ്‌ലാന്റിൽ ഫുക്കട്ടിൽ നടത്തിയ യാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത നടിക്ക് അശ്ളീല കമന്റുകളുടെ പെരുമഴ തന്നെ ആയിരുന്നു.

അശ്ലീലം അതിരു കടന്നതോടെ ശക്തമായ പ്രതികരണവുമായി മാധുരി തന്നെ രംഗത്തു വന്നു. ‘ബാത്തിങ് സ്യൂട്ടിൽ നിൽക്കുന്ന ഒരു അവധിക്കാല ചിത്രം പങ്കു വച്ചാൽ ഇതാണോ അവസ്ഥ? വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുത്.’ – നടി പറഞ്ഞു. ഇതിനു പിന്നാലെ ഈ ചിത്രം മാധുരി നീക്കം ചെയ്യുകയും ചെയ്തു.