എന്തിനാണ് ഈ കാണാൻ കൊള്ളില്ലാത്തവനെ വിവാഹം ചെയ്തത്; കിടിലം മറുപടി നൽകി ഐമ..!!

57

ജേക്കമ്പിന്റെ സ്വർഗ്ഗ രാജ്യം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയെയും മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകൾ ആയും അഭിനയിച്ച് ശ്രദ്ധ നേടിയ നടിയാണ് ഐമ സെബാസ്റ്റ്യൻ.

നിർമാതാവ് സോഫിയ പോളിന്റെ മകനെയാണ് ഐമ വിവാഹം ചെയ്തിരിക്കുന്നത്, വിവാഹ ശേഷം സിനിമയിൽ സജീവം അല്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ നിറ സാന്നിദ്യമാണ് ഐമ.

ഇൻസ്റ്റാഗ്രാമിൽ നടിമാർക്ക് എതിരെ മോശം കമന്റുകൾ എത്തുന്നത് പതിവ് കാഴ്ചയാണ്. കുറച്ചു കാലങ്ങൾക്ക് മുമ്പാണ് ദിലീപ് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്ത ഐമയോട് ‘ നിന്റെ വീഡിയോയും വരുമോ എന്നായിരുന്നു കമന്റ്.

പേരില്ലാത്ത മോനെ, നീയൊക്കെയാണ് ഈ നാടിന്റെ നാണക്കേട് എന്നായിരുന്നു ഐമ മറുപടി നൽകിയത്.

ഇപ്പോഴിതാ ഭർത്താവിനെ കുറിച്ച് മോശം കമന്റ് എത്തിയപ്പോഴും കിടിലം മറുപടിയുമായി എത്തിയിരിക്കുകയാണ് ഐമ.

ചേച്ചിയുടെ ഭർത്താവിനെ കാണാൻ ബോറു ലുക്കാണെന്നും എന്തിനാണ് അദ്ദേഹത്തെ കല്യാണം കഴിച്ചതെന്നുമായിരുന്നു അർജുൻ എന്ന് പേരുള്ള ഒരാളുടെ കമന്റ്. വൈകാതെ തന്നെ ഐമയുടെ കിടിലൻ മറുപടിയും എത്തി. ‘സ്വന്തം ഫോട്ടോ ഇടാൻ ധൈര്യമില്ലാത്ത ചേട്ടൻ എന്റെ ഭർത്താവിന്റെ സൗന്ദ്യര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴി മൂടു’ എന്ന് ഐമി മറുപടി നൽകി. ഐമയുടെ മറുപടി കലക്കി എന്നാണ് കമന്റുകള്‍.