ബോക്സ് ഓഫീസിൽ മാത്രമല്ല ഒടിടിയിലും മോഹൻലാലിന് എതിരാളികളില്ല; കോടികൾ നേടി ലാൽ മാജിക്; കണക്കുകൾ ഇങ്ങനെ..!!

259

കൊറോണ മൂലം തീയറ്ററുകൾ തുറക്കുക എന്നുള്ളത് വിദൂര സാധ്യതകൾ മാത്രമായി നിൽക്കുമ്പോൾ നേട്ടങ്ങൾ കൊയ്തത് ഓൺലൈൻ വീഡിയോ പ്ലാറ്റ് ഫോമുകളാണ്. നിരവധി ഒടിടി പോർട്ടലുകൾ ആണ് ഇപ്പോൾ ദിനംപ്രതി കൂണ് പോലെ വന്നുകൊണ്ടിരിക്കുന്നത്.

എന്നാൽ ഏറ്റവും ജനപ്രീതി നേടിയതും ഒട്ടേറെ സിനിമകൾ കൊണ്ട് വരുന്നതും ആമസോൺ പ്രൈമും നെറ്റ് ഫ്ലിക്സുമാണ്. കൊറോണ എന്ന മഹാമാരി ആഞ്ഞടിക്കുമ്പോൾ കടക്കെണിയിലേക്ക് കൂപ്പുകുത്തിയ സിനിമ മേഖലയെ രക്ഷിച്ചത് ആമസോണും നെറ്റ് ഫ്ലിക്സ് അടക്കമുള്ള ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ ആയിരുന്നു.

നേരത്തെ തീയറ്റർ റിലീസ് കഴിഞ്ഞ ശേഷം അമ്പത് ദിവസങ്ങൾക്ക് ശേഷവും മറ്റും ആയിരുന്നു ഓൺലൈൻ റിലീസ് ആയി എത്തിയിരുന്നത്. എന്നാൽ തീയറ്റർ തുറക്കാത്തത് രൂക്ഷമായ സാഹചര്യം ആയതോടെ പലരും ഒടിടി തിരഞ്ഞെടുത്തു എങ്കിൽ കൂടിയും കേരളത്തിലെ നിർമാതാക്കളുടെ സംഘടനാ എതിർപ്പുമായി വരുന്നു.

എന്നാൽ സാഹചര്യങ്ങൾ ഉൾക്കൊണ്ട് പിന്നീട്‌ സിനിമ ഓൺലൈൻ റിലീസുകൾക്ക് അനുമതി നൽകുകയും ചെയ്തു. മോഹൻലാൽ അടക്കം ഉള്ള സൂപ്പർ താരങ്ങൾ ഓൺലൈൻ മേഖലയിലേക്ക് വന്നതോടെ സ്വീകാര്യത കൂടുക മാത്രമല്ല ഉണ്ടായത് മോഹൻലാൽ എന്ന താരത്തിന്റെ താരമൂല്യവും വർധിച്ചു.

മോഹൻലാൽ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എത്തിയതോടെ ആമസോൺ എന്ന ഓൺലൈൻ പ്ലാറ്റ് ഫോമിന് കേരളക്കരയിൽ കിട്ടിയ ജനപ്രീതി വളരെ വലുത് തന്നെ ആയിരുന്നു.

30 കോടിക്ക് ആയിരുന്നു മോഹൻലാൽ ചിത്രം വിറ്റുപോയത്. ഇത് സിനിമ പ്രവർത്തകർക്കു ലഭിച്ച പുതുശ്വാസം തന്നെ ആയിരുന്നു. കൂടാതെ റീമേക്ക് അവകാശത്തിൽ കൂടിയും സാറ്റലൈറ്റ് അവകാശത്തിൽ കൂടിയും വമ്പൻ ലാഭം ഉണ്ടാക്കാൻ ദൃശ്യം 2 വിൽ കൂടി കഴിഞ്ഞു എന്ന് വേണം പറയാൻ. ഫഹദ് ഫാസിൽ ചിത്രങ്ങൾ നിരവധി ഒടിടി വഴി എത്തിയിരുന്നു.

ഓ.ടി.ടി മാത്രം കണ്ടു വന്ന ജോജിക്ക് ലഭിച്ചത് 15 കോടിയോളം രൂപയാണ്. മാലിക്ക് എന്ന ചിത്രത്തിന് ലഭിച്ചത് 23 കോടി രൂപയാണ്. മോഹൻലാലിന്റെ ദൃശ്യം 2 കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കിട്ടിയത് മാലിക്കിന് ആയിരുന്നു. എന്നാൽ ഇപ്പോൾ മോഹൻലാൽ – ജീത്തു ജോസഫ് – ആന്റണി പെരുമ്പാവൂർ ടീം ഒന്നിക്കുന്ന ട്വൽത്ത് മാൻ എന്ന ചിത്രത്തിന് 35 കോടിയാണ് ഓൺലൈൻ അവകാശം കിട്ടിയിരിക്കുന്നത്.

കൂടാതെ പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന മോഹൻലാൽ ചിത്രം ബ്രോ ഡാഡിക്ക് ലഭിക്കാൻ പോകുന്നത് 28 കോടി രൂപവും. ബോക്സ് ഓഫീസിൽ 200 കോടി കളക്ഷൻ നേടാൻ കെൽപ്പുള്ള ഒരേയൊരു മലയാളി നടൻ മോഹൻലാൽ മാത്രമാണ്. മരക്കാർ ആണ് മോഹൻലാലിന്റേതായി ഇനി തീയറ്റർ റിലീസ് പറയുന്ന ചിത്രം. ഈ സിനിമക്ക് വേണ്ടിയും ഓ.ടി.ടി റിലീസിനായി സമീപനം ഉണ്ടായി എന്നുള്ള റിപ്പോർട്ട് ഉണ്ട്.

ഏതാണ്ട് 90 കോടിയോളം രൂപയുടെ ബിസിനെസ്സ് സംസാരിച്ചു എന്നുള്ള സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ പറയുന്നത്. എന്നാൽ മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ഡ്രീം പ്രൊജക്റ്റ് തീയറ്ററിൽ ഇറക്കാൻ തന്നെയാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഓഗസ്റ്റ് 12 നു റിലീസ് പറഞ്ഞു എങ്കിൽ കൂടിയും തീയറ്ററുകൾ തുറക്കുന്നത് വൈകുന്നതുകൊണ്ട് റിലീസ് വൈകും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

അതുപോലെ തന്നെ തീയറ്റർ തുറന്നാൽ ആദ്യ മലയാളം സിനിമ റിലീസ് മരക്കാർ അറബിക്കടലിന്റെ സിംഹം ആയിരിക്കും. കേരളത്തിലെ മുഴുവൻ തീയറ്ററുകളിലും ചിത്രം ഒരേ സമയം റിലീസ് ചെയ്യുകയും മറ്റു ചിത്രങ്ങൾ രണ്ടാഴ്ചക്ക് ശേഷം മാത്രമേ റിലീസ് ഉണ്ടാകൂ എന്നാണ് സംഘടനകൾ ഒന്നിച്ചെടുത്ത തീരുമാനം.

You might also like